ദക്ഷിണ കാലിഫോര്‍ണിയയില്‍ പടര്‍ന്നുപിടിച്ച കാട്ടുതീയില്‍ 40 ഓളം വാഹനങ്ങള്‍ കത്തിനശിച്ചു. ഏഞ്ചല്‍സ് വനത്തിന് തീപിടിച്ചതിനെ തുടര്‍ന്ന് നൂറുകണക്കിന് പ്രദേശവാസികളെ മാറ്റിപ്പാര്‍പ്പിച്ചു. മൈലുകളോളം തീപടര്‍ന്നതിനെ തുടര്‍ന്ന് നിരവധി ആളുകള്‍ വാഹനങ്ങള്‍ നിരത്തില്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. മൂന്ന് വീടുകളും എട്ടു കെട്ടിടങ്ങളും 40 വാഹനങ്ങളും അഗ്‌നി വിഴുങ്ങി.
ലോസാഞ്ചല്‍സിനെയും ലാസ്‌വെഗാസിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന റോഡായ ഇന്റര്‍സ്‌റ്റേറ്റ് 15 ല്‍ വ്യാപകമായി തീ പടര്‍ന്നു. 3500 ഏക്കറുകളാണ് കത്തിനശിച്ചത്. അധികൃതര്‍ ഹെലികോപ്റ്ററില്‍ തീയണയ്ക്കാന്‍ മുകളില്‍ നിന്നും വെള്ളം ചീറ്റിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ ബാല്‍ഡി മെസയിലെ വടക്കന്‍ സ്‌റ്റേറ്റ് റൂട്ട് 138 ല്‍ തീ പടര്‍ന്നു പിടിക്കുകയായിരുന്നു. തീ അതിവേഗത്തില്‍ പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയതോടെ നൂറുകണക്കിന് പേരാണ് കുന്നും പ്രദേശങ്ങളിലേക്ക് ഓടി രക്ഷപ്പെട്ടത്. കുന്നുകളില്‍ കയറിയവര്‍ മണിക്കൂറുകളോളമാണ് അവിടെ കഴിഞ്ഞത്. പിന്നീട് അഗ്‌നിശമന വിഭാഗമെത്തി തീ കെടുത്തല്‍ ജോലികള്‍ പൂര്‍ത്തിയാക്കി.
കാട്ടുതീയില്‍നിന്ന് ഉയര്‍ന്ന പുക ശ്വസിച്ച് ചില ആളുകള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടതായും അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല