സ്വന്തം ലേഖകന്‍: അമേരിക്കയില്‍ കോള്‍സെന്റര്‍ തട്ടിപ്പ്; ലക്ഷക്കണക്കിന് രൂപ തട്ടിയ കേസില്‍ 21 ഇന്ത്യക്കാര്‍ക്ക് 20 വര്‍ഷം തടവ്. യുഎസ് സര്‍ക്കാറിലേക്ക് അടക്കേണ്ടതായ തുക അടച്ചില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്.
സണ്ണി ജോഷി, മതേഷ് കുമാര്‍ പട്ടേല്‍, ഫഹദ് അലി, ജഗദിഷ് കുമാര്‍ ചൗധരി, ദിലീപ് .ആര്‍. പട്ടേല്‍, വിരാജ് പട്ടേല്‍, ഹര്‍ഷ് പട്ടേല്‍, രാജേഷ് ഭട്ട്, ഭവേഷ് പട്ടേല്‍,ജെറി നോറിസ്, നിസര്‍ഗ് പട്ടേല്‍, മൊന്റു ബറോത്ത്, പ്രഫുല്‍ പട്ടേല്‍, ദിലീപ്. എ. പട്ടേല്‍, നിലേഷ് പാണ്ട്യ, രാജേഷ് കുമാര്‍, ഹാര്‍ദിക് പട്ടേല്‍, രാജു ഭായ് പട്ടേല്‍, അശ്വിന്‍ ഭായ് ചൗധരി, ഭരത് കുമാര്‍ പട്ടേല്‍, നിലം പരീഖ് എന്നിവരെയാണ് ശിക്ഷിച്ചത്.
ശിക്ഷിക്കപ്പെട്ട എല്ലാവരും ഇന്ത്യക്കാരും ഇന്ത്യയില്‍ വേരുള്ള അമേരിക്കക്കാരുമാണ്. എല്ലാവരും ഗുജറാത്തിലെ അഹമ്മദാബാദ് ആസ്ഥാനമായ കോള്‍ സെന്ററുമായി ബന്ധപ്പെട്ടവരാണ്. കുറ്റവാളികളില്‍ അഞ്ചു പേരെ ടെക്‌സാസിലെ ഫെഡറല്‍ കോടതി വെള്ളിയാഴ്ചയും മറ്റുള്ളവരെ ഈ ആഴ്ച ആദ്യവുമായിരുന്നു ശിക്ഷിച്ചത്. ഇന്ത്യക്കാരുടേയും ഇന്ത്യന്‍ വംശജരുടേയും ഏറ്റവും വലിയ അറസ്റ്റും ശിക്ഷയുമാണ് ഇതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല