സ്വന്തം ലേഖകന്‍: കമ്പോഡിയ ഭരിക്കാന്‍ വീണ്ടും ഹുന്‍ സെന്‍; ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രിയെന്ന റേക്കോര്‍ഡും സ്വന്തം. കംബോഡിയയില്‍ 33 വര്‍ഷമായി പ്രധാനമന്ത്രി പദവിയിലിരിക്കുന്ന ഹുന്‍ സെന്നിനെ അടുത്ത അഞ്ചു വര്‍ഷത്തേക്കുകൂടിയാണ് തെരഞ്ഞെടുത്തത്.
125 അംഗ ദേശീയ അസംബ്ലിയില്‍ ഐകകണ്‌ഠ്യേനയായിരുന്നു തിരഞ്ഞെടുപ്പ്. കംബോഡിയന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ തലവന്‍കൂടിയാണ് 66 കാരനായ ഹുന്‍ സെന്‍. ആദ്യം പ്രധാനമന്ത്രി പദത്തിലെത്തിയത് 1985 ല്‍ ആണ്. ലോകത്തു തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലുള്ള പ്രധാനമന്ത്രിയും അദ്ദേഹം തന്നെ.
കംബോഡിയന്‍ പീപ്പിള്‍സ് പാര്‍ട്ടി ജൂലൈ 29നു നടന്ന പൊതു തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷം നേടിയിരുന്നു. എന്നാല്‍ നിഷ്പക്ഷമോ സ്വതന്ത്രമോ ആയ തെരഞ്ഞെടുപ്പായിരുന്നില്ല ഇതെന്നാണു വിമര്‍ശനം. എന്നാല്‍ തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നതായുള്ള ആരോപണങ്ങള്‍ ഹുന്‍ സെന്നിന്റെ പാര്‍ട്ടി നിഷേധിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല