സ്വന്തം ലേഖകന്‍: ഫെയ്‌സ്ബുക്ക് സ്വകാര്യ വിവരച്ചോര്‍ച്ച; വിവാദ കേന്ദ്രമായ കേംബ്രിഡ്ജ് അനലിറ്റിക്ക പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. ട്രംപിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി ഫേസ് ബുക്ക് വിവരങ്ങള്‍ ചോര്‍ത്തി ഉപയോഗിച്ചതായി ആരോപണം നേരിടുന്ന കണ്‍സള്‍ട്ടന്‍സി സ്ഥാപനം കേംബ്രിഡ്ജ് അനലിറ്റിക്ക പ്രവര്‍ത്തനം നിര്‍ത്തുന്നു.
ബുധനാഴ്ചയാണ് കണ്‍സള്‍ട്ടന്‍സി പ്രവര്‍ത്തനം നിര്‍ത്തുകയാണെന്ന് അറിയിച്ചത്. അമേരിക്കയിലും ബ്രിട്ടനിലും കണ്‍സള്‍ട്ടന്‍സി പാപ്പരാണെന്നും കേംബ്രിഡ്ജ് അനലിറ്റിക്ക അധികൃതര്‍ അറിയിച്ചു. ഫെയ്‌സ്ബുക്കിന്റെ സമീപകാലത്തെ ഏറ്റവും ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് കേംബ്രിഡ്ജ് അനലിറ്റിക്ക മൂലം സംഭവിച്ചത്. തുടര്‍ന്ന് ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് മാപ്പു പറയുകയും ചെയ്തിരുന്നു.
കോടിക്കണക്കിന് ഫേസ് ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ അനധികൃതമായി ചോര്‍ത്തിയെന്ന വാര്‍ത്ത പുറത്തു വന്നതോടെ തങ്ങളെ ഇടപാടുകാര്‍ ഉപേക്ഷിച്ചു. ഇനിയും കൂടുതല്‍ കാലം ബസിനസ് മുന്നോട്ടു കൊണ്ടു പോകാന്‍ സാധിക്കില്ലെന്നും സ്ഥാപനം പ്രസ്താവനയില്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല