കേംബ്രിഡ്ജ് കേരള കള്‍ച്ചറല്‍ അസോസിയേഷന്റെയും നൃത്തം ഡാന്‍സ് അക്കാദമിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഈസ്റ് ആംഗ്ളിയ ടാലന്റ് കോണ്‍ട്ടസ്റ് ഫെബ്രുവരി 18ന് രാവിലെ പത്തു മുതല്‍ ക്യൂന്‍ എഡിത്ത് സ്കൂളില്‍ നടത്തും.
സബ് ജൂനിയര്‍ (5 മുതല്‍ 8 വയസുവരെ), ജൂനിയര്‍ (9-14 വയസ്), സീനിയര്‍ (15 വയസിനു മുകളില്‍) വിഭാഗങ്ങളിലായി സെമി ക്ളാസിക്കല്‍ ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, ഫോക്ക് ഡാന്‍സ്, പാട്ട് എന്നിവയുടെ മത്സരമായിരിക്കും നടത്തുന്നത്. താത്പര്യമുള്ള ഈ മാസം 31ന് മുമ്പായി സി.കെ.സി.എയുമായി ബന്ധപ്പെട്ട് രജിസ്റര്‍ ചെയ്യേണ്ടതാണ്.
ടാലന്റ് ഷോയുടെ ലൈറ്റ് ആന്‍ഡ് സൌണ്ട് നിര്‍വഹിക്കുന്നത് കേരളാ വോയ്സ് കവന്‍ട്രിയായിരിക്കും. കൂടാതെ വിഭവസമൃദ്ധമായ നാടന്‍ കേരള ഫുഡ് മേളയും ഒരുക്കുന്നു.
അഡ്മിഷനും കാര്‍ പാര്‍ക്കിംഗും സൌജന്യമാണ്. എല്ലാവരെയും ഈ പരിപാടിയിലേക്ക് ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: റാണി കുര്യന്‍ 07411782371, ഷാലി വിവിയന്‍ 07846692861
പരിപാടി നടക്കുന്ന സ്ഥലം: Queen Edith Community Primary School, Godwin Way, Combridge CB1 8QP
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല