കേംബ്രിഡ്ജ് : കേംബ്രിഡ്ജ് മലയാളി അസോസിയേഷന്റെ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷം ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് കേംബ്രിഡ്ജിലെ ക്യൂന്‍ എഢിത്ത് കമ്മ്യൂണിറ്റി ഹാളില്‍ വച്ചു നടക്കുന്നു. കേംബ്രിഡ്ജില്‍ കീബോര്‍ഡ് പരിശീലനം നടത്തിക്കൊണ്ടിരിക്കുന്ന കുട്ടികളുടെ കീബോര്‍ഡ് പെര്‍ഫോമെന്‍സോടെ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. ഒപ്പം കുട്ടികളുടെയും, മുതിര്‍ന്നവരുടെയുമായി വിവിധതരം കലാപരിപാടികള്‍ അരങ്ങേറും. പ്രോഗ്രാം കണ്‍വീനര്‍ ടെസി ചെറിയാന്‍, ബെന്നി സെബാസ്റ്റിയന്‍ എന്നിവരുടെ സ്‌കിറ്റുകളും, ഷൈജു ഫിലിപ്പും ടീമംഗങ്ങളും ചെയ്യുന്ന കോല്‍കളിയും മഞ്ജു ടോമിന്റെ നേതൃത്വത്തിലുള്ള വെല്‍ക്കം ഡാന്‍സും പരിപാടിയുടെ മുഖ്യ ആകര്‍ഷണങ്ങളാണ്.
തുടര്‍ന്ന് അസോസിയേഷന്‍ പ്രസിഡന്റ് പ്രിന്‍സ് ജേക്കബിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ യുക്മ പ്രസിഡന്റ് വര്‍ഗ്ഗീസ് ജോണ്‍, ഫാ.മാത്യു ജോര്‍ജ്ജ്, ഫാ.ഗീവര്‍ഗ്ഗീസ് തണ്ടയത്ത് എന്നിവര്‍ പങ്കെടുക്കുന്നു.പ്രസ്തുത യോഗത്തില്‍ യുക്മ കലാമേളയില്‍ അസോസിയേഷനുവേണ്ടി സമ്മാനം നേടിയവര്‍ക്കും, അസോസിയേഷന്‍ നടത്തിയ മത്സരങ്ങളിലെ വിജയികള്‍ക്കും ചെറിഹിണ്ടന്‍ കാത്തലിക് വികാരി റവ.മോണാ യൂജിന്‍ ഹാക്‌നെസ് സമ്മാനങ്ങള്‍ നല്‍കി ആദരിക്കുന്നതാണ്. യോഗത്തിന് വൈസ് പ്രസിഡന്റ് ജിജോ ജോര്‍ജ്ജ് സ്വാഗതവും യുക്മ സെക്രട്ടറി അബ്രഹാം ലൂക്കോസ് നന്ദിയും പറയും. സ്റ്റീവനേജിലെ ബെന്നിയാണ് ക്രിസ്മസ് ഡിന്നറൊരുക്കുന്നത്.
പരിപാടിയുടെ വിജയത്തിനായി സെക്രട്ടറി റോബിന്‍ ആന്റണി, ട്രഷറര്‍ ബിനു നാരായണന്‍, ജോയിന്റ് സെക്രട്ടറി ജിജി സ്റ്റീഫന്‍, ആന്റണി ജോര്‍ജ്ജ്, സാം അബ്രഹാം ഷിജു ഫിലിപ്പ്, ഓസ്റ്റിന്‍ ആന്റണി എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല