1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 2, 2011

കേംബ്രിഡ്‌ജ് മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപാടികള്‍ ഇന്ന് ആര്‍ബറി കമ്യൂണിറ്റി സെന്ററില്‍ വെച്ച് നടക്കും. രാവിലെ 10.30 മണിക്ക് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായ് വിവിധമത്സരങ്ങളോടെ ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. താലപ്പൊലിയും ചെണ്ടമേളവുമായ്‌ വിശിഷ്ടാതിഥികളെ വേദിയിലേക്ക് ആനയിക്കുകയും തുടര്‍ന്നു 11 മണിയോടെ ഉത്ഘാടന സമ്മേളനം ആരംഭിക്കുകയും ചെയ്യും. ഓണാഘോഷത്തിന് മാറ്റ് കൂട്ടുന്നതിനു വേണ്ടി ഓണ പൂക്കളവും പുലിക്കളിയും തിരുവാതിരക്കളിയും സംഘാടകര്‍ ഒരുക്കുന്നുണ്ട്‌. കേംബ്രിഡ്‌ജ് മലയാളി അസോസിയേഷന്‍ പ്രസിഡണ്ട് ശ്രീമാന്‍ പ്രിന്‍സ് ജേക്കബിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ഡോ:സി ജെ മാത്യു, ചെറിഫിണ്ടന്‍ പള്ളി വികാരി യൂജിന്‍ ഹാര്ക്കനെസ്, എഡി സ്റ്റാഡനിക് എന്നിവര്‍ മുഖ്യാഥിതികളായിരിക്കും . ഓണാഘോഷത്തിന് ആശംസകള്‍ അറിയിക്കുന്നതിനു വേണ്ടി കേംബ്രിഡ്‌ജ് മേയര്‍ ഇയാന്‍ നിമ്മോ സ്മിത്ത് എത്തി ചേരും.

ഉത്ഘാടന സമ്മേളനത്തിന് ശേഷം 12 മണിയോടെ വിഭവ സമൃദ്ധമായ ഓണ സദ്യ ഉണ്ടായിരിക്കും. തുടര്‍ന്നു കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍ അരങ്ങേറും. സുപ്രസിദ്ധ മജീഷ്യന്‍ ബിനു അവതരിപ്പിക്കുന്ന മാജിക് ഷോയും, പ്രശസ്ത ഗാനമേള ട്രൂപ്പായ യുകെ ബീറ്റ്സ് അവതരിപ്പിക്കുന്ന ഗാനമേളയും പരിപാടിയുടെ മുഖ്യ ആകര്‍ഷണങ്ങളാണ്. വൈകീട്ട് ആറ് മണിക്ക് സമ്മാന വിതരണത്തോടെ പരിപാടികള്‍ സമാപിക്കും.

അസോസിയേഷന്‍ സെക്രട്ടറി ഡോ: റോബിന്‍ ആന്റണി, ജിജോ ജോര്‍ജ്, ജിജി സ്റ്റീഫന്‍ , ബിനു നാരായണന്‍, ഉഷാ കൃഷ്ണന്‍, ജോര്‍ജി അബ്രഹാം, സജി വര്‍ഗീസ്‌, അബ്രഹാം ലൂക്കോസ്, ഷൈജു ജോസഫ്, ആന്റണി ജോര്‍ജ്, സാം അബ്രഹാം എന്നിവരും മറ്റു എക്സിക്യൂട്ടീവ് അംഗങ്ങളും പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.