1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 12, 2012

കേംബ്രിഡ്ജ് 9സ്റ്റാര്‍ ഫാമിലി കൂട്ടായ്മയുടെ ഈ വര്‍ഷത്തെ ടൂര്‍ നവ്യാനുഭവമായി. വെല്‍സിലെ പ്രശസ്തമായ അബെറ്വി സ്വിച്ചിലേയ്ക്കായിരുന്നു യാത്ര സംഘടിപ്പിച്ചിരുന്നത്. നാല്പതോളം അംഗങ്ങള്‍ പങ്കെടുത്ത വിനോദയാത്ര കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വളരെയധികം ഉല്ലാസപ്രദമായിരുന്നു. ഫാം ഹൗസ് സന്ദര്‍ശനവും ഉല്ലാസയാത്രാ ട്രെയിനും ബീച്ചിലെ കളികളുമൊക്കെയായി രണ്ടുദിവസം കഴിഞ്ഞു പോയതറിഞ്ഞില്ല. തിരക്കേറിയ പ്രവാസജീവിതത്തില്‍നിന്നും രണ്ട് ദിവസം മോചനം ലഭിച്ചെന്ന് യാത്രാംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

റോയി തോമാസിന്റെയും സജി മണപ്പുഴയുടേയും നേതൃത്വത്തില്‍ രാത്രിയിലൊരുക്കിയ ഭക്ഷണവും കാലത്തെ ബ്രേക്ക്ഫാസ്റ്റും എല്ലാം ഒരുമിച്ചിരുന്ന് പങ്കുവെച്ച് കഴിച്ചത് നാട്ടിലെ പ്രതീതിയൊരുക്കി. മൃഗങ്ങള്‍ക്ക് തീറ്റി കൊടുത്തും ബോട്ടുയാത്രനടത്തിയും വിവിധയിനം കളികളിലേര്‍പ്പെട്ടും കുട്ടികള്‍ അവരവരുടേതായ രീതിയില്‍ സന്തോഷം പങ്കിട്ടു. അക്ഷരാര്‍ത്ഥത്തില്‍ വെല്‍സ് ടൂര്‍ പുതിയൊരനുഭവമായി എന്ന് എല്ലാവരും ഒറ്റസ്വരത്തില്‍ പറഞ്ഞു.

ചെറിയാന്‍ ജോസഫ്, അബ്രഹാം ലൂക്കോസ്, സിജി ജോര്‍ജ്ജ്, ഷിബു കുര്യന്‍, സാം അബ്രഹാം, ജുബിന്‍ ജോര്‍ജ്ജ്, വിന്‍സെന്റ് എന്നിവര്‍ ടൂറിന് നേതൃത്വം നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.