മാധ്യമ ചക്രവര്‍ത്തി റുപ്പര്‍ട്ട് മര്‍ഡോക്കുമായി രഹസ്യകരാറില്‍ ഏര്‍പ്പെട്ടെന്ന ആരോപണം ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ നിഷേധിച്ചു. മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള പത്രങ്ങളുടെ പിന്തുണ കിട്ടുന്നതിനു പ്രതിഫലമായി അദ്ദേഹത്തിന്റെ ബിസിനസ് താത്പര്യങ്ങള്‍ക്കു കൂട്ടുനിന്നെന്നാണ് കാമറോണിന്റെ പേരിലുള്ള ആരോപണം.
ഏതെങ്കിലും സ്ഥാപന ഉടമകള്‍ക്കു വേണ്ടി നയത്തില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് ബിബിസിക്ക് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ബിസ്കൈബി ഏറ്റെടുക്കുന്നതിനുള്ള മര്‍ഡോക്കിന്റെ ശ്രമത്തിന് കാമറോണ്‍ പിന്തുണ നല്‍കിയെന്നും ആരോപണമുയര്‍ന്നിരുന്നു.
മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള ന്യൂസ് ഇന്റര്‍നാഷണലിന്റെ മേധാവിയും ഫോണ്‍ചോര്‍ത്തല്‍ കേസില്‍ അന്വേഷണം നേരിടുന്ന വ്യക്തിയുമായ റെബേക്കാ ബ്രൂക്സിന്റെ ഓക്സ്ഫഡ്ഷയറിലെ വീട്ടില്‍ 2010ല്‍ നടന്ന ക്രിസ്മസ് പാര്‍ട്ടിയില്‍ താന്‍ പങ്കെടുത്തെന്ന് കാമറോണ്‍ സമ്മതിച്ചു.
ഇതില്‍ ഖേദമുണ്ട്. അവിടെ മര്‍ഡോക്കിന്റെ പുത്രന്‍ ജയിംസുമായി ചര്‍ച്ച നടത്തുകയും ചെയ്തു. എന്നാല്‍ അനുചിതമായ ഒരു കാര്യവും സംസാരിച്ചിട്ടില്ല. ഇതേസമയം കാമറോണ് അയച്ച ഇ-മെയിലുകളുടെയും മറ്റും വിവരങ്ങള്‍ പുറത്തുവിടാന്‍ ഒരുക്കമാണെന്ന് റെബേക്കാ ബ്രൂക്സ് സ്കോട്ലന്‍ഡ്യാര്‍ഡിനെ അറിയിച്ചതായി സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ടു ചെയ്തു. മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ പത്രം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല