1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 21, 2012

എന്‍.എച്ച്.എസ്. പരിഷ്ക്കാരത്തെ പിന്തുണക്കുന്നതിനു വേണ്ടി നടത്തിയ സമ്മിറ്റിനിടെ ആരോഗ്യമന്ത്രി ലാന്‍സ്ലിക്ക് എഴുപത്തിയഞ്ചുകാരി വൃദ്ധയുടെ വക അധിക്ഷേപം. ജൂണ്‍ ഹോട്ടോട്ട്(75) എന്ന വൃദ്ധയാണ് എന്‍.എച്ച്.എസ്. സ്വകാര്യവത്ക്കരണത്തിനെതിരെ ആഞ്ഞടിച്ചത്. മണ്ടത്തരം സംസാരിക്കുന്നവന്‍ എന്ന് വിളിച്ചാണ് ആന്‍ഡ്രൂ ലാന്‍സ്ലിയെ ഇവര്‍ അപമാനിച്ചത്. എന്‍.എച്ച്.എസ്.നവീകരണം മൂലം വൃദ്ധര്‍ക്കുള്ള ധനസഹായം സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഇതിനാല്‍ ആയിരിക്കാം വൃദ്ധ തന്റെ കോപം ആരോഗ്യമന്ത്രിക്കുമേല്‍ ചൊരിഞ്ഞത്.

ഡോവ്നിംഗ് സ്ട്രീറ്റില്‍ വച്ച് നടത്തിയ സമ്മേളനത്തിലേക്ക് കടക്കുവാനാഞ്ഞ ലെസ്ലിയെ തടഞ്ഞു നിര്‍ത്തിയിട്ടാണ് ജൂണ്‍ ഈ അസഭ്യവര്‍ഷം നടത്തിയത്. ശേഷം അവര്‍ ലാന്‍സ്ലി ധൈര്യമില്ലാത്തവനാണെന്നും മനസാക്ഷിയില്ലാത്തവനാണെന്നും വ്യക്തമാക്കി. എന്‍.എച്ച്.എസ്. പരിഷ്ക്കരണത്തിന്റെ നല്ല വശങ്ങളെക്കുറിച്ച് തെരുവുകളില്‍ ജനങ്ങളെ അതിസംബോധനചെയ്തു സംസാരിക്കുകയായിരുന്നു ലാന്‍സ്ലി. എന്നാല്‍ ഇതിനെ പ്രഹസനനാടകമായിട്ടാണ് വിമര്‍ശകര്‍ വിലയിരുത്തുന്നത്. ഡേവിഡ്‌ കാമറൂണ്‍ അടക്കം പതിനാലുപേര്‍ ഈ സമ്മേളനത്തിന് എത്തിച്ചേര്‍ന്നിരുന്നു.

രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി എന്‍.എച്ച്.എസില്‍ പരിഷ്ക്കാരങ്ങള്‍ നടത്തി ചെലവ് കുറയ്ക്കുകയാണ് ഏക വഴിയെന്ന് ഡേവിഡ്‌ കാമറൂണിനെ മുന്‍പ് ലാന്‍സ്ലി ധരിപ്പിച്ചിരുന്നു. എന്‍.എച്ച്.എസ്. പരിഷ്ക്കാരമോ തന്റെ രാജിയോ എന്ന നിലയിലായിരുന്നു ലാന്‍സ്ലി. ആരോഗ്യ രംഗത്തെ പല വിഭാഗങ്ങളും ഈ പരിഷ്ക്കാരത്തെ എതിര്‍ക്കുകയായിരുന്നു. അതിനാല്‍ ജനങ്ങളെ ഈ നവീകരണത്തിന്റെ ആവശ്യകതയെക്കുറിച്ചും അത് മൂലം സംഭവിക്കാനുള്ള സാമ്പത്തിക ലാഭത്തെ പറ്റിയും ചര്‍ച്ച നടത്തുകയായിരുന്നു ഈ സമ്മേളനത്തിന്റെ ലക്‌ഷ്യം. എന്‍എച്ച്എസ്. സ്വകാര്യവത്ക്കരണം നേഴ്സുമാര്‍ അടക്കം പല വിഭാഗങ്ങളിലെയും ജീവനക്കാരുടെ ജോലിക്ക് ഭീഷണിയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.