1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 14, 2012

ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ മ്യാന്‍മറിന്‍റെ ജനാധിപത്യ നേതാവ് ഓങ് സാന്‍ സൂകിയുമായി കൂടിക്കാഴ്ച നടത്തി. മ്യാന്‍മറിനെതിരേയുള്ള സാമ്പത്തിക ഉപരോധങ്ങള്‍ പിന്‍വലിക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു. ചരിത്രപരമയാ കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു പ്രഖ്യാപനം. ഉപരോധം പിന്‍വലിക്കുന്നത് രാജ്യത്തിന്‍റെ മാറ്റത്തിന് വേഗം കൂട്ടുമെന്നും മറ്റു രാജ്യങ്ങള്‍ക്ക് ഇത് പ്രചോദനമാകുമെന്നാണ് കരുതുന്നതെന്നും കാമറൂണ്‍ പറഞ്ഞു.

ഉപരോധം പിന്‍വലിക്കുന്നതിനെ സൂകി സ്വാഗതം ചെയ്തു. ദശാബ്ദങ്ങള്‍ക്കു ശേഷമാണ് യൂറോപ്യന്‍ നേതാവ് മ്യാന്‍മറിലെത്തുന്നത്. പ്രസിഡന്‍റ് തെയ്ന്‍ സെയ്നുമായും കാമറൂണ്‍ ചര്‍ച്ച നടത്തി. 1948-ല്‍ സ്വാതന്ത്ര്യം നേടിയ ശേഷം ഇവിടം സന്ദര്‍ശിക്കുന്ന ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രിയാണ് കാമറോണ്‍.

സാമ്പത്തിക ഉപരോധം നീക്കം ചെയ്യുമെന്നത് രാജ്യത്തിന്റെ ജനാധിപത്യ പരിഷ്‌കരണ നീക്കത്തെ ഇത് ശക്തിപ്പെടുത്തുമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. പ്രസിഡന്റ് തെയിന്‍ സെയ്‌നുമായും കാമറോണ്‍ കൂടിക്കാഴ്ച നടത്തും. അടുത്തിടെ രാജ്യത്ത് നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സ്യൂചിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി മുഴുവന്‍ സീറ്റുകളിലും വിജയിച്ചിരുന്നു.

ജനാധിപത്യത്തിലേക്ക് നീങ്ങുന്നതിന്റെ സൂചന നല്‍കി കഴിഞ്ഞ മാര്‍ച്ച് മുതല്‍ രാഷ്ട്രീയ തടവുകാരെ വിട്ടയയ്ക്കുന്നത് ഉള്‍പ്പെടെയുള്ള പരിഷ്‌കരണത്തിന് പട്ടാള ഭരണ കൂടം തയ്യാറായിരുന്നു. അന്താരാഷ്ട്ര തലത്തിലെ ഒറ്റപ്പെടലില്‍ നിന്നു മ്യാന്‍മര്‍ ഇതോടെ രക്ഷപ്പെട്ടുവരികയാണ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കൂടി കഴിഞ്ഞതോടെ അന്താരാഷ്ട്ര മനോഭാവം വീണ്ടും മാറിയതിന്റെ സൂചനയാണ് കാമറോണിന്റെ സന്ദര്‍ശനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.