പത്തുകിലോമീറ്ററിലേറെ ആഴത്തിലുള്ള സമുദ്രത്തിന്റെ അടിത്തട്ടില്‍ ഒറ്റയ്ക്ക് ഒരു മുങ്ങിക്കപ്പലിലെത്തി ഹോളിവുഡ് സംവിധായകന്‍ ജെയിംസ് കാമറൂണ്‍ ചരിത്രം സൃഷ്ടിച്ചു. ടൈറ്റാനിക്, അവതാര്‍ തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് കാമറൂണ്‍. പസഫിക് ദ്വീപായ ഗ്വാമിലെ മരിയാന ട്രഞ്ചിലേക്കായിരുന്നു കാമറൂണിന്റെ സാഹസികദൌത്യം. എവറസ്റിനെപ്പോലും മുക്കുന്നത്ര ആഴമുള്ള മരിയാന ട്രഞ്ചാണ് ഭൂമിയിലെ ഏറ്റവും ആഴംകൂടിയ സ്ഥലം.
സമുദ്രോപരിതലത്തില്‍ നിന്ന് 35,756 അടിയാണ് (10.09 കിലോമീററ്റര്‍)ഇതിന്റെ ആഴം . ഡീപ്സീ ചലഞ്ചര്‍ എന്ന പേരില്‍ പ്രത്യേകം രൂപകല്പന ചെയ്ത മുങ്ങിക്കപ്പലിലായിരുന്നു 57കാരനായ കാമറൂണിന്റെ സാഹസിക യാത്ര. കടലിന്റെ അടിത്തട്ടിലെത്തിയപ്പോള്‍ തന്നെ അക്കാര്യം കാമറൂണ്‍ ട്വീറ്റ് ചെയ്തു. മൂന്നു മണിക്കൂര്‍ കടലിന്റെ അടിത്തട്ടില്‍ കഴിഞ്ഞ അദ്ദേഹം ശാസ്ത്രലോകത്തിനു പഠിക്കാനായി സാമ്പിളുകളുമായാണ് തിരിച്ചു പോന്നത്.
നിരവധി ഫോട്ടോകളും എടുത്തു. 70 മിനിറ്റ് യാത്രയ്ക്കുശേഷമാണ് അദ്ദേഹം സമുദ്രോപരിതലത്തിലെത്തിയത്. സ്വിസ് എന്‍ജിനിയറായ ജാക്വസ് പിക്കാര്‍ഡും യുഎസ് നേവി ക്യാപ്റ്റനായ ഡോണ്‍ വാല്‍ഷും ഉള്‍പ്പെട്ട രണ്ടംഗ ടീം 1960ല്‍ മരിയാന ട്രഞ്ചിലെത്തിയെങ്കിലും അവര്‍ക്ക് അവിടെനിന്ന് കാര്യമായി ഒന്നും സംഭരിക്കാനായില്ല. ഒറ്റയ്ക്ക് മരിയാന ട്രഞ്ചില്‍ എത്തുന്ന ആദ്യവ്യക്തി കാമറൂണാണ്. തന്റെ യാത്ര ഒരു ഡോക്യുമെന്ററിയായി ചിത്രീകരിക്കാനും കാമറൂണിന് പദ്ധതി യുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല