1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 25, 2024

സ്വന്തം ലേഖകൻ: നിലവിലെ യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ അമേരിൻ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വത്തിൽ നിന്ന് പിന്മാറിയതോടെ ഡെമോക്രാറ്റ് പാർട്ടിയുടെ സ്ഥാനാർഥിയായി വൈസ് പ്രസിഡന്‍റ് കമല ഹാരിസ് വരുന്നതിന് സാധ്യത ഏറുന്നു.

റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയായ മുൻ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് പിന്തുണ നൽകിയവരിൽ ചിലർ നിലവിൽ കമല ഹാരിസിന് പിന്തുണ നൽകുമെന്ന് സിഎൻഎൻ പോൾ വ്യക്തമാക്കി. കമലാ ഹാരിസിനെ പിന്തുണച്ച് ന്യൂയോർക്ക് മേയർ എറിക് ആഡംസ്
ബൈഡന്‍റെ പരസ്യമായി ശുപാർശ ചെയ്തോടെ അതിവേഗം കമല ഹാരിസിന് ചുറ്റും ഡെമോക്രാറ്റുകൾ പെട്ടെന്ന് അണിനിരന്നു.

അടുത്ത മാസം ഡെമോക്രാറ്റിക് നാഷനൽ കൺവെൻഷനിൽ ഔദ്യോഗികമായി നോമിനിയാകാൻ ആവശ്യമായ പ്രതിനിധികളെ സുരക്ഷിതമാക്കാൻ ഇത് കമലയെ സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്. കമല ഹാരിസും ട്രംപും തമ്മിലുള്ള കടുത്ത മത്സരത്തിനായിരിക്കും ഇത്തവണ അമേരിക്കൻ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിക്കുകയെന്ന് വിലയിരുത്തപ്പെടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.