കാമ്പസ് ലാംഗിലെ മലയാളി സമൂഹം ഓണം ആഘോഷിച്ചു. ശനിയാഴ്ച രാവിലെ കാത് കിന്‍ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ആഘോഷങ്ങള്‍ക്ക് രക്ഷാധികാരി ഫാ. ജോസഫ് വെമ്പടംതറയും ഓണ കമ്മിറ്റി ഭാരവാഹികള്‍ ആയ സിബി തോമസ്, വക്കച്ചന്‍ കൊട്ടാരം എന്നിവര്‍ ചേര്‍ന്ന് ആഘോഷങ്ങള്‍ക്ക് തിരി തെളിച്ചു. ഫാ. ജോസഫ് വെമ്പടം തറ ഓണസന്ദേശം നല്‍കി. തുടര്‍ന്ന ചെണ്ടമേളത്തിന്റേയും താലപ്പൊലിയുടേയും അകമ്പടിയോടെ മാവേലി മന്നന്റെ എഴുന്നളളത്ത് നടന്നു. പിന്നീട് കാണികളെ ഗതകാല സ്മരണകളിലേക്ക് കൊണ്ടുപോയ സുഗന്ധസ്മൃതി ഈ ഓണം എന്ന നൃത്തശില്പം അരങ്ങേറി.
അംഗങ്ങള്‍ക്കായി വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. തുടര്‍ന്ന് നടന്ന വടം വലി മത്സരത്തില്‍ പുരുഷന്‍മാരുടെ വിഭാഗത്തില്‍ ബ്ലാന്റയാര്‍ ടീമും സ്ത്രീകളുടെ വിഭാഗത്തില്‍ റൂതെര്‍ഗ്ലെന്‍ കാമ്പസ് ലാങ്ങ് ടീമും ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഈസ്റ്റ് കില്‍ബ്രയ്ദ് ടീം രണ്ടു വിഭാഗങ്ങളിലും രണ്ടാം സ്ഥാനം കരസ്ഥമാക്കി. തുടര്‍ന്ന് നടന്ന പൊതു യോഗത്തില്‍ ഈ വര്‍ഷത്തെ ഓണം വിജയിപ്പിക്കാന്‍ സഹകരിച്ച എല്ലാവര്‍ക്കും ഓണ കമ്മിറ്റി ഭാരവാഹികള്‍ ആയ സിബി തോമസ്, വക്കച്ചന്‍ കൊട്ടാരം എന്നിവര്‍ നന്ദി അറിയിച്ചു. ക്രിക്കറ്റ്, ചീട്ട് കളി, കുട്ടികളുടെ കലാ കായിക മത്സരങ്ങള്‍, വടം വലി തുടങ്ങിയ മത്സര ഇനങ്ങളില്‍ വിജയികള്‍ ആയവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. അടുത്ത വര്‍ഷത്തെ ഓണ നടത്തിപ്പിനായി കാര്‍മല്‍ തോമസ്, ജയ്ബി പൗലോസ്, ജോബി ജേക്കബ് എന്നിവരെ തിരഞ്ഞെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല