സ്വന്തം ലേഖകന്‍: വിദ്യാര്‍ത്ഥികളുടെ വാഹനങ്ങള്‍ ക്യാമ്പസിനുള്ളില്‍ പ്രവേശിപ്പിക്കുന്നതിന് ഹൈക്കോടതി വിലക്ക്, വിലക്ക് ലംഘിച്ചാല്‍ വാഹനങ്ങള്‍ പിടിച്ചെടുക്കാനും പിഴ ഇടാക്കാനും നിര്‍ദ്ദേശം. അധ്യാപകരുടെ വാഹനങ്ങള്‍ മാത്രമേ ഇനി കോളേജില്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കുകയുള്ളൂ.
രാത്രി ഒന്‍പത് മണിക്കുശേഷം ക്യാമ്പസിനുള്ളില്‍ ഒരു പരിപാടികളും നടത്തരുതെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. തിരുവനന്തപുരം സി.ഇ.ടി കോളേജില്‍ ജീപ്പിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ കോളേജില്‍ നിന്നും പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ കോടതിയെ സമീപിച്ചിരുന്നു. വിദ്യാര്‍ത്ഥികളുടെ കേസ് പരിഗണിക്കവെയാണ് കോടതി നിര്‍ദ്ദേശം.
കോളേജിനു പുറത്ത് വിദ്യാര്‍ത്ഥികളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം നിര്‍മ്മിച്ചു കൊടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
വിദ്യാര്‍ത്ഥികള്‍ കോളേജിനകത്ത് വാഹനമോടിച്ച് കയറുന്നത് പ്രത്യേകം ശ്രദ്ധിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു.. അതേസമയം, കോളേജില്‍ നിന്നും പുറത്താക്കിയ 26 വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ കോടതി തീരുമാനമെടിത്തില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല