1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 4, 2024

സ്വന്തം ലേഖകൻ: ഗാസയിൽ ഇസ്രയേൽ നടത്തുന്ന യുദ്ധത്തിനെതിരെ അമേരിക്കയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ, രാജ്യത്ത് പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികളോട് പ്രാദേശിക നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

ഈ പ്രതിഷേധങ്ങളിൽ ഇന്ത്യൻ വിദ്യാർഥികളുടെ പങ്കാളിത്തത്തെക്കുറിച്ച് ഇതുവരെ റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ല. ഇതുവരെ ഇന്ത്യൻ വിദ്യാർഥികളോ അവരുടെ കുടുംബങ്ങളോ പ്രതിഷേധത്തിൽ പങ്കെടുത്തതിന് അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും സഹായത്തിനായി ബന്ധപ്പെട്ടിട്ടില്ലെന്ന് എംഇഎ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

അതിനിടെ ഗാസയിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യു.എസ് കാമ്പസുകളില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പലസ്തീന്‍ അനുകൂല പ്രക്ഷോഭം രൂക്ഷമാകുന്നു. വിവിധ യൂണിവേഴ്സിറ്റികളിൽ യുദ്ധവിരുദ്ധ പ്രക്ഷോഭകര്‍ നിലയുറപ്പിച്ചിരുന്ന കെട്ടിടങ്ങളില്‍ പോലീസ് അതിക്രമിച്ചു കയറിയതിനു പിന്നാലെ ബുധനാഴ്ച പുലര്‍ച്ചയോടെ പ്രക്ഷോഭകരുമായി ഏറ്റുമുട്ടലുമുണ്ടായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.