സ്വന്തം ലേഖകന്‍: നൂറ്റമ്പതാം പിറന്നാളിന്റെ ചെറുപ്പത്തില്‍ കാനഡ, രാജ്യമെങ്ങും ആഘോഷ പരിപാടികള്‍. കാനഡയിലുടനീളം വിപുലമായ പരിപാടികളോടെ നൂറ്റമ്പതാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചപ്പോള്‍ ഒട്ടാവയില്‍ അഞ്ചു ലക്ഷത്തോളം ജനങ്ങള്‍ പങ്കെടുത്ത പ്രകടനവും നടന്നു. രാജ്യത്തിന്റെ ഐക്യവും വൈവിധ്യവും വിളിച്ചോതുന്നതായിരുന്നു പ്രകടനും.
ബ്രിട്ടനിലെ ചാള്‍സ് രാജകുമാരന്‍ വിശിഷ്ടാതിഥിയായിരുന്ന ആഘോഷച്ചടങ്ങിന്റെ ഉദ്ഘാടനം കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ നിര്‍വഹിച്ചു. ”വൈവിധ്യങ്ങള്‍ കൂടാതെയല്ല, അതുകാരണം ശക്തമായ ഒരു രാജ്യമാണ് കാനഡ” ജനങ്ങളെ അഭിസംബോധന ചെയ്യവേ ട്രൂഡോ പറഞ്ഞു. ഇംഗ്ലീഷിലും ഫ്രഞ്ചിലുമായായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. അടുത്തിടെ വന്‍നഗരങ്ങളിലുണ്ടായ സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ വന്‍ സുരക്ഷയിലായിരുന്നു വിവിധ നഗരങ്ങളില്‍ ആഘോഷ പരിപാടികള്‍ നടന്നത്.
1867 ലാണ് ബ്രിട്ടീഷ് സാമ്രാജ്യത്വത്തില്‍ നിന്ന് കാനഡ സ്വാതന്ത്ര്യ പ്രക്രിയ ആരംഭിച്ചത്. 1931 ല്‍ ബ്രിട്ടനില്‍ നിന്ന് സ്വാതന്ത്രം നേടിയെങ്കിലും 1982 ല്‍ മാത്രമാണ് ബ്രിട്ടീഷ് പാര്‍ലമെന്റ് അവസാന അധികാരങ്ങളും കാനഡയ്ക്ക് കൈമാറിയത്. സാമ്പത്തിക രംഗത്ത് വന്‍ മുന്നേറ്റം നടത്തിയ കാനഡ ഇന്ത്യക്കാരടക്കമുള്ളവരുടെ പ്രധാന കുടിയേറ്റ ഭൂമിയാണിന്ന്. നീണ്ട സ്വാന്തന്ത്യ്ര പ്രക്രിയയുടെ ഓര്‍മയ്ക്കായി എല്ലാ വര്‍ഷവും ജൂലൈ ഒന്നിനാണ് കാനഡ ഡേ ആചരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല