1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 15, 2024

സ്വന്തം ലേഖകൻ: ഇന്ത്യൻ വിദ്യാർഥികളുടെ സ്റ്റഡി പെർമിറ്റ്, വീസ, വിദ്യാഭ്യാസ രേഖകൾ തുടങ്ങിയ അവശ്യ രേഖകൾ വീണ്ടും സമർപ്പിക്കാൻ ആവശ്യം അറിയിച്ച് കാനഡ. സർക്കാർ വകുപ്പായ ഇമിഗ്രേഷൻ റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡയാണ് നിർണായക രേഖകൾ സമർപ്പിക്കാനുള്ള ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുന്നത്. കാനഡയിലേക്കുള്ള ഫാസ്റ്റ് ട്രാക്ക് വീസ പദ്ധതി നിർത്തിവെച്ചതിന് പിന്നാലെയാണ് പുതിയ ആവശ്യവുമായി രാജ്യം രംഗത്തെത്തിയിരിക്കുന്നത്.

വിദ്യാർഥികൾക്ക് വളരെ വേ​ഗം രേഖകളുടെ പരിശോധന നടത്തുകയും വേ​ഗത്തിൽ അംഗീകരിക്കുകയും ചെയ്തിരുന്ന കാനഡയുടെ മറ്റൊരു പദ്ധതിയായിരുന്നു എസ് ഡി എസ്. ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള വിദ്യാർഥികളെ മുന്നിൽ കണ്ടാണ് എസ് ഡി എസ് രൂപികരിച്ചിരുന്നത്. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ഈ പദ്ധതി അവസാനിപ്പിക്കുന്നതായി കാനഡ പ്രഖ്യാപിച്ചത്.

ഇതും കാനഡയിലെ ഇന്ത്യൻ വിദ്യാർഥികൾക്ക് മറ്റൊരു വെല്ലുവിളിയായി മാറി. കാനഡയിലേക്കുള്ള വിദേശ വിദ്യാർഥികളുടെ ഒഴുക്ക് നിയന്ത്രിക്കാനാണ് രേഖകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടത്. നിലവിൽ വിദ്യാർഥികൾക്കുള്ള സാമ്പത്തിക സഹായത്തിനുള്ള മാനദണ്ഡങ്ങളും കർശനമാക്കിയിട്ടുണ്ട്. നാല് ലക്ഷത്തിലേറെ ഇന്ത്യൻ വിദ്യാർഥികൾ പഠിക്കുന്ന കാനഡയിൽ കടുത്ത ആശങ്ക സൃഷ്ടിക്കുകയാണ് പുതിയ മാനദണ്ഡങ്ങൾ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.