സ്വന്തം ലേഖകൻ: വിദേശത്തേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ഏറെ പ്രയോജനകരമായിരുന്ന ഫാസ്റ്റ് ട്രാക്ക് സ്റ്റുഡന്റ് വീസ അവസാനിപ്പിച്ച് കാനഡ. വെള്ളിയാഴ്ചയാണ് ഫാസ്റ്റ് ട്രാക്ക് സ്റ്റുഡന്റ് വീസ അവസാനിപ്പിച്ചുള്ള ഉത്തരവ് കനേഡിയൻ സർക്കാർ പുറത്തിറക്കിയത്. ഇതോടെ ഇന്ത്യയുൾപ്പടെ നിരവധി രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണ് പ്രതിസന്ധിയിലായത്.
2018-ലാണ് സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം പദ്ധതിയുടെ കീഴിൽ ഫാസ്റ്റ് ട്രാക്ക് സ്റ്റുഡന്റ് വീസ തുടങ്ങിയത്. കനേഡിയൻ ഗ്യാരന്റീസ് ഇൻവെസ്റ്റ്‌മെന്റ് സർട്ടിഫക്കറ്റും ഇംഗ്ലീഷ് അല്ലെങ്കിൽ ഫ്രഞ്ച് ഭാഷാ പരിജ്ഞാനവും ഉണ്ടെങ്കിൽ ആഴ്ചകൾക്കുള്ളിൽ വീസ നൽകുന്നതായിരുന്നു പദ്ധതി.
പദ്ധതി അവസാനിപ്പിച്ചതോടെ ആശങ്കയിലായത് നിരവധി രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകരാണ്. ഇന്ത്യ, ചൈന, ഫിലിപ്പീൻസ് തുടങ്ങി 14 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണ് കൂടുതലായും ഈ വീസ ആശ്രയിച്ചിരുന്നത്.
അന്താരാഷ്ട്ര വിദ്യാർഥികളുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് വീസ റദ്ദാക്കുന്നതെന്നാണ് കനേഡിയൻ സർക്കാരിന്റെ വാദം. വരും നാളുകളിൽ വീസ ചട്ടങ്ങൾക്കുള്ള മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കാനൊരുങ്ങുകയാണ് കനേഡിയൻ സർക്കാർ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല