1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 12, 2024

സ്വന്തം ലേഖകൻ: കാനഡയിലെ ബ്രാംപ്ടനിലുള്ള ത്രിവേണി കമ്യൂണിറ്റി സെന്ററിൽ ഇന്ത്യൻ കോൺസുലേറ്റ് നടത്താനിരുന്ന സർട്ടിഫിക്കറ്റ് വിതരണ ചടങ്ങ് സുരക്ഷാ കാരണങ്ങളാൽ മാറ്റിവച്ചു. ഖലിസ്ഥാൻ വിഘടനവാദികളുടെ ഭീഷണിയുള്ളതിനാലാണ് ചടങ്ങ് മാറ്റിയത്. ഹിന്ദു, സിഖ് വിഭാഗക്കാർക്കായി നവംബർ 17നാണ് സർട്ടിഫിക്കറ്റുകൾ പുതുക്കുന്നതിന് ക്യാംപ് നടത്താൻ തീരുമാനിച്ചത്.

ആക്രമണത്തിനു സാധ്യതയുള്ളതിനാൽ ക്യാംപ് മാറ്റിവയ്ക്കുകയാണെന്നാണ് ബ്രാംപ്ടന്‍ ത്രിവേണി കമ്യൂണിറ്റി സെന്റർ അധികൃതരുടെ വിശദീകരണം. പൊലീസ് മതിയായ സുരക്ഷ ഒരുക്കണമെന്നും അവർ അഭ്യർഥിച്ചു. നവംബർ മൂന്നിന് ക്ഷേത്രത്തിൽ നടന്ന ക്യാംപിലേക്ക് ഖലിസ്ഥാനി സംഘടനയിലുള്ളവർ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു.

ക്ഷേത്രത്തിനു മുന്നിൽ നിൽക്കുന്നവരെ വടികൊണ്ട് മർദിക്കുന്ന വിഡിയോ വ്യാപകമായി പ്രചരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി സംഭവത്തെ ശക്തമായി അപലപിച്ചിരുന്നു. എല്ലാവർക്കും അവരവരുടെ മതങ്ങളിൽ വിശ്വസിക്കാനുള്ള അവകാശമുണ്ടെന്നായിരുന്നു കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പ്രതികരണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.