1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 9, 2024

സ്വന്തം ലേഖകൻ: ഇന്ത്യയുമായുള്ള നയതന്ത്രബന്ധം മോശമായിരിക്കുന്നതിനിടെ ഒടുവിൽ കാനഡയിൽ ഖലിസ്ഥാനികളുണ്ടെന്ന് തുറന്നുസമ്മതിച്ച് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഒട്ടാവ പാർലമെന്റ് മന്ദിരത്തിലെ ദീപാവലി ആഘോഷങ്ങളുടെ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുമ്പോളായിരുന്നു ട്രൂഡോ ആദ്യമായി കാനഡയിൽ ഖലിസ്ഥാനികൾ ഉണ്ടെന്ന് തുറന്നുസമ്മതിച്ചത്.

കാനഡയിൽ നിരവധി ഖലിസ്ഥാൻ വാദികളുണ്ട് എന്നത് സത്യമാണെന്ന് പറഞ്ഞ ട്രൂഡോ എന്നാൽ എല്ലാ സിഖുകാരും അങ്ങനെയല്ലെന്നും പറഞ്ഞു. ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും ഒളിയമ്പുമായി ട്രൂഡോ രംഗത്തെത്തി. കാനഡയിൽ മോദി സർക്കാരിനെ അനുകൂലിക്കുന്നവരുമുണ്ടെന്ന് പറഞ്ഞ ട്രൂഡോ എന്നാൽ എല്ലാ ഹിന്ദുക്കളും മോദിയെ പിന്തുണയ്ക്കുന്നവരല്ലെന്നും വിമർശിച്ചു.

ഇന്ത്യ-കാനഡ നയതന്ത്രബന്ധം അതിന്റെ ഏറ്റവും മോശം തലത്തിൽ നിൽക്കെയാണ് ട്രൂഡോവിന്റെ തുറന്നുപറച്ചിൽ. 2023ൽ, കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ വെച്ച് ഖലിസ്ഥാനി നേതാവ് ഹർദീപ് സിങ് നിജ്ജാർ കൊലപ്പെട്ടതിന് ശേഷമാണ് ബന്ധം വഷളായത്. നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് നേരിട്ട് പങ്കുണ്ടെന്ന് കാനഡ ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കേന്ദ്രമന്ത്രി അമിത് ഷായ്‌ക്കെതിരെയും കാനഡ രംഗത്തെത്തിയിരുന്നു. ഇതിനെതിരെയും ഇന്ത്യ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ഇത്തരത്തിൽ നയതന്ത്രബന്ധം വഷളായിരിക്കെയായിരുന്നു കാനഡയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ ഖലിസ്ഥാന്‍ അനുകൂലികൾ ആക്രമണം അഴിച്ചുവിട്ടത്. ബ്രാപ്ടണിലെ ക്ഷേത്രത്തില്‍ അതിക്രമിച്ച് കയറിയായിരുന്നു ഖലിസ്ഥാന്‍ വാദികളുടെ ആക്രമണം. സംഭവത്തിന്‌റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.