സ്വന്തം ലേഖകൻ: ഹിന്ദു ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ കാനഡയില്‍ ഹിന്ദു സമൂഹത്തിന്റെ പ്രതിഷേധം. ഹിന്ദു വിഭാഗത്തിൽപ്പെട്ട ആയിരത്തിലേറപ്പേരെടങ്ങുന്ന സംഘം ബ്രാംറ്റണില്‍ ആക്രമിക്കപ്പെട്ട ഹിന്ദു ക്ഷേത്രത്തിന് മുന്നില്‍ ഒത്തുകൂടിയാണ് പ്രതിഷേധിച്ചത്. അക്രമികളെ ശിക്ഷിക്കണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
കൊലിഷന്‍ ഓഫ് ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (സി.ഒ.എച്ച്.എന്‍.എ.- വടക്കേ അമേരിക്കയിലെ ഹിന്ദുക്കളുടെ കൂട്ടായ്മ) ആണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. ഖലിസ്താന്‍ അനുകൂലികളെ പിന്തുണയ്ക്കുന്നതില്‍നിന്ന് കാനഡയിലെ രാഷ്ട്രീയക്കാരേയും നിയമപാലകരേയും പിന്തിരിപ്പിക്കാനാണ് ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിച്ചതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. രാജ്യത്തെ ‘ഹിന്ദുഫോബിയ’ അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇന്ത്യയുടേയും കാനഡയുടേയും പതാകയേന്തിയാണ് പ്രതിഷേധക്കാര്‍ എത്തിയത്.
ഖലിസ്താന്‍പതാകയുമായെത്തിയ പ്രക്ഷോഭകാരികള്‍ ഞായറാഴ്ചയാണ് ബ്രാംറ്റണിലെ ക്ഷേത്രത്തില്‍ കൈയാങ്കളി നടത്തിയത്. കൈയും വടിയുമുപയോഗിച്ച് ആളുകള്‍ ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇന്ത്യന്‍ നയതന്ത്രകാര്യാലയം ഹിന്ദുസഭാക്ഷേത്രത്തില്‍ നടത്തുന്ന പരിപാടി ഇക്കാരണത്താല്‍ തടസ്സപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല