1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 25, 2025

സ്വന്തം ലേഖകൻ: തുർച്ചയായ രണ്ടാം വർഷവും വിദേശ വിദ്യാർത്ഥികൾക്കായുള്ള സ്റ്റുഡന്റ് പെർമിറ്റുകൾ കുറച്ച് കാനഡ. രാജ്യത്ത് റിയൽ എസ്റ്റേറ്റ്, ആരോഗ്യം തുടങ്ങിയ സുപ്രധാന മേഖലകളിൽ കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായ വിലക്കയറ്റം പരിഗണിച്ചാണ് കാനഡയുടെ സുപ്രധാന തീരുമാനം.

2025ൽ ആകെ 4,37,000 പെർമിറ്റുകൾ മാത്രമാണ് കാനഡ അനുവദിക്കാനായി പോകുന്നത്. 2024നെ അപേക്ഷിച്ച് നോക്കുമ്പോൾ പത്ത് ശതമാനത്തോളം കുറവ് പെർമിറ്റുകൾ അനുവദിക്കുന്നതിൽ ഉണ്ടാകും. 2024 തൊട്ടാണ് കാനഡ വിദേശ വിദ്യാർത്ഥികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിത്തുടങ്ങിയത്. വിദ്യാർത്ഥികളുടെ അനിയന്ത്രിതമായ കുടിയേറ്റം രാജ്യത്തെ റിയൽ എസ്റ്റേറ്റ് മേഖലയിലും പൊതുജനാരോഗ്യ മേഖലയിലും വലിയ വിലവർധനവിന് കാരണമായിരുന്നു. ഇതോടെ രാജ്യത്ത് പ്രതിഷേധങ്ങൾ കനത്തിരുന്നു.

2023ൽ 6,50,000 വിദേശ വിദ്യാർത്ഥികൾക്കാണ് കാനഡ പെർമിറ്റ് നൽകിയത്. രാജ്യത്തിലേക്കുള്ള എക്കാലത്തെയും വലിയ കുടിയേറ്റമായിരുന്നു ഇതെന്നാണ് കണക്കുകൾ. വിദ്യാർത്ഥികൾ അല്ലാതെയുള്ള പ്രൊഫഷണലുകളും കാനഡ തിരഞ്ഞെടുക്കാൻ തുങ്ങിയതോടെ അത്യാവശ്യ മേഖലകളിലെല്ലാം വിലക്കയറ്റം ഉണ്ടായി. കുടിയേറ്റ നയത്തിന്റെ പേരിൽ ജസ്റ്റിൻ ട്രൂഡോ അടക്കം വലിയ വിമർശനമാണ് നേരിട്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.