സ്വന്തം ലേഖകൻ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ പഞ്ചാബ് സ്വദേശി അറസ്റ്റില്‍. 41കാരിയായ ബല്‍വിന്ദര്‍ കൗര്‍ ആണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. ഈ മാസം പതിനഞ്ചിനായിരുന്നു സംഭവം. ഭര്‍ത്താവ് ജഗ്പ്രീത് സിങ്ങിനെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊലയ്ക്കു പിന്നാലെ ഇയാള്‍ പഞ്ചാബിലെ ലുധിയാനയിലുള്ള അമ്മയ്ക്ക് വിഡിയോകോള്‍ വിളിച്ച് താന്‍ ഭാര്യയെ കൊലപ്പെടുത്തിയെന്ന് അറിയിച്ചു. ജഗ്പ്രീതും ബല്‍വിന്ദര്‍ കൗറും തമ്മില്‍ സാമ്പത്തിക വിഷയത്തില്‍ നിരന്തരം ബഹളമുണ്ടാവാറുണ്ടെന്നും കഴിഞ്ഞയാഴ്ചയാണ് ജഗ്പ്രീത് കാനഡിയിലുള്ള കുടുംബത്തിനൊപ്പം ചേര്‍ന്നതെന്നും ബല്‍വിന്ദറിന്റെ സഹോദരി പറയുന്നു. ജഗ്പ്രീത് തൊഴില്‍ രഹിതനായിരുന്നെന്നും സൂചനയുണ്ട്.
2000ത്തില്‍ വിവാഹം കഴിച്ച ഇരുവര്‍ക്കും ഒരു മകളും മകനുമുണ്ട്. മകള്‍ക്കൊപ്പം കാനഡയിലായിരുന്നു ബല്‍വീന്ദര്‍ താമസിച്ചത്. അതേസമയം ജഗ്പ്രീതിനെതിരായ ആരോപണങ്ങള്‍ തള്ളി കുടുംബം രംഗത്തെത്തി. ഇരുവരും തമ്മില്‍ പ്രശ്നങ്ങളില്ലായിരുന്നെന്നും സംഭവം നടന്ന രാത്രിയിലും അവരൊന്നിച്ച് ഷോപ്പിങ് കഴിഞ്ഞ് മടങ്ങിയെത്തിയതാണെന്നും പറയുന്നു ജഗ്പ്രീതിന്റെ സഹോദരി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല