1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 17, 2024

സ്വന്തം ലേഖകൻ: കാനഡയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച ഷെയ്ക് മുസമ്മിൽ അഹമ്മദ് (25) എന്ന ഇന്ത്യൻ വിദ്യാർഥിയുടെ മൃതദേഹം ഹൈദരാബാദിൽ എത്തിക്കുന്നത് സൗകര്യമൊരുക്കണമെന്ന് കുടുംബം വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനോട് അഭ്യർത്ഥിച്ചു.

ഹൈദരാബാദ് സ്വദേശിയായ അഹമ്മദ് ഒന്‍റാറിയോയിലെ കിച്ചനർ സിറ്റിയിലെ വാട്ടർലൂ ക്യാംപസിലെ കോൺസ്റ്റോഗ കോളേജിൽ ഐടിയിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുകയായിരുന്നു.

കഴിഞ്ഞയാഴ്ച മുതൽ അഹമ്മദിന് പനി ഉണ്ടായിരുന്നുവെന്നും എന്നാൽ ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് അഹമ്മദിന്‍റെ സുഹൃത്തിൽ നിന്ന് കുടുംബത്തിന് ലഭിച്ച വിവരം. കഴിഞ്ഞ വർഷം ഡിസംബറിലാണ് അഹമ്മദ് കാനഡയിലെ വാട്ടർലൂ ക്യാംപസിൽ പഠനം ആരംഭിച്ചത്.‌

ഷിക്കാഗോയിലെ ഇന്ത്യൻ കോൺസുലേറ്റ് ഇന്ത്യയിലുള്ള അഹമ്മദിന്‍റെ ഭാര്യയ്ക്ക് തുടർനടപടികൾക്ക് സാധ്യമായ എല്ലാ സഹായവും ഉറപ്പു നൽകിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.