സ്വന്തം ലേഖകന്‍: കാനഡയില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടതിന് പിന്നാലെ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ തെരഞ്ഞെടുപ്പ് പ്രാചാരണത്തിന് തുടക്കം കുറിച്ചു. ഒക്ടോബര്‍ 21നാണ് പൊതുതെരഞ്ഞെടുപ്പ്. ഇത്തവണ പ്രതിപക്ഷ കക്ഷികളില്‍ നിന്നും ശക്തമായ വെല്ലുവിളിയാണ് ട്രൂഡോയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേരിടുന്നത്. ഗവര്‍ണര്‍ ജൂലിയ പെയറ്റിനെ കണ്ടാണ് ജസ്റ്റിന് ട്രൂഡോ പാര്‍ലമെന്റ് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടത്. ആത്മവിശ്വാസത്തോടെയാണ് വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് ട്രൂഡ് പറഞ്ഞു.
ലിംഗ സമത്വവും പരിസ്ഥിതിയും പ്രധാന വിഷയങ്ങളായി ഉന്നയിച്ച് 2015ല്‍ അധികാരത്തില്‍ വന്ന ട്രൂഡോക്ക് ഇത്തവണ കാര്യങ്ങള്‍ എളുപ്പമല്ല. ജസ്റ്റിന് ട്രൂഡോക്ക് പുറമെ കണ്‍സെര്‍വേറ്റീസ് പാര്‍ട്ടിയുടെ ആന്‍ഡ്രൂ സ്കെച്ചര്‍, ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ജഗ്മീദ് സിങ്, ഗ്രീന്‍ പാര്‍ട്ടിയുടെ എലിസബത്ത് മേ എന്നിവരാണ് മത്സര രംഗത്തുള്ള പ്രമുഖര്‍. സാമ്പത്തിക പ്രശ്നങ്ങളും കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പെടെയുള്ള പരിസ്ഥിതി വിഷയങ്ങളും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവും. ഭരണത്തിന്റെ അവസാന കാലത്ത് ഉയര്‍ന്നു വന്ന ആരോപണങ്ങള്‍ ജസ്റ്റിന് ട്രൂഡോക്ക് തിരിച്ചടിയായേക്കും.
അഴിമതി കേസില്‍ പ്രോസിക്യൂഷന് നടപടികളില്‍ നിന്ന് എസ് എന്സിലാവ്ലിന് കമ്പനിയെ ഒഴിവാക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സമര്‍ദ്ദം ചെലുത്തിയിരുന്നുവെന്ന് അന്വേഷണ കമ്മീഷന് കണ്ടെത്തിരുന്നു. ഇത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ തെരഞെടുപ്പില് പ്രതിഫലിക്കും.
അതിനിടെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സര്‍വേ ട്രൂഡോക്ക് അനുകൂലമാണ്. 34.6 ശതമാനം വോട്ട് നേടി ട്രൂഡോ അധികാരം നിലനിര്‍ത്തും. പ്രധാന പ്രതിപക്ഷമായ കണ്‍സര്‍വേറ്റീസ് പാര്‍ട്ടിയുടെ ആന്‍ഡ്രൂ സ്കെച്ചെര് 30.7 ശതമാനം വോട്ട് നേടുമെന്നും സര്‍വേ പ്രവചിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല