സ്വന്തം ലേഖകൻ: കാനഡയില്‍ കൊല്ലപ്പെട്ട, പടിക്കല വീട്ടില്‍ സാജന്റെയും ഫ്ളോറയുടെയും മകള്‍ ഡോണ(29)യുടെ മൃതദേഹം ശനിയാഴ്ച വൈകീട്ട് നാട്ടില്‍ കൊണ്ടുവന്നു. മൃതദേഹം സെയ്ന്റ് ജെയിംസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. രാത്രി 9.15-ഓടെയാണ് മൃതദേഹം സെയ്ന്റ് ജെയിംസ് ആശുപത്രി മോര്‍ച്ചറിയില്‍ എത്തിച്ചത്.
അച്ഛന് സാജന് പടിക്കലയും അടുത്ത ബന്ധുക്കളും സനീഷ്കുമാര് ജോസഫ് എം.എല്‍.എ., മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ ആലീസ് ഷിബു, കൗണ്‍സിലര്‍മാരായ ഷിബു വാലപ്പന്, എം.എം. അനില്‍കുമാര്‍ എന്നിവരുമുണ്ടായിരുന്നു.
ഞായറാഴ്ച രാവിലെ എട്ടിന് പാലസ് റോഡിലുള്ള വീട്ടില്‍ കൊണ്ടുവരും. 11-ന് ചാലക്കുടി സെയ്ന്റ് മേരീസ് പള്ളി സെമിത്തേരിയില്‍ സംസ്കരിക്കും. കാനഡയില്‍നിന്ന് മൃതദേഹം വിമാനമാര്‍ഗം ഡല്‍ഹിയില്‍ എത്തിച്ച് അവിടെനിന്ന് നെടുമ്പാശ്ശേരിയില്‍ കൊണ്ടുവരുകയായിരുന്നു.
മേയ് ഏഴിനാണ് ഫ്ളാറ്റിനകത്ത് ദുരൂഹസാഹചര്യത്തില്‍ ഡോണ മരിച്ചുകിടക്കുന്നത് കണ്ടത്. കേസില്‍ പ്രതിയെന്ന് സംശയിക്കുന്നത് ഡോണയുടെ ഭര്‍ത്താവ് കുറ്റിച്ചിറ കണ്ണമ്പുഴ വീട്ടില്‍ ലാലാ(32)ണ്. ലാല്‍ മേയ് ഏഴിനുതന്നെ കാനഡ വിട്ടു. പോലീസ് ലാലിനുവേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല