1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 14, 2016

സ്വന്തം ലേഖകന്‍: കാനഡയില്‍ 30 വര്‍ഷം മുന്‍പ് കാണാതായ മകനും അമ്മക്കും അപൂര്‍വ കൂടിച്ചേരല്‍. ഒട്ടാവയിലെ 76 കാരിയായ സില്‍വിയ വില്‍സനും 30 വര്‍ഷം മുമ്പ് കാണാതായ മകന്‍ എഡ്ഗാര്‍ ലഥുലിപിനുമാണ് അപൂര്‍വമായ കൂടിച്ചേരലിന് ഭാഗ്യമുണ്ടായത്.

സില്‍വിയ നഷ്ടപ്പെട്ട മകനെ തിരിച്ചുകിട്ടുമെന്ന അവസാന പ്രതീക്ഷയും നശിച്ച് കഴിയവെയാണ് കഴിഞ്ഞ ആഴ്ച പൊലീസില്‍ നിന്ന് മകനെ കിട്ടിയെന്ന വാര്‍ത്ത കേള്‍ക്കുന്നത്. ഭിന്നശേഷിക്കാരനായ മകനെ എത്രയും പെട്ടെന്ന് കാണണമെന്നും അതിനു സഹായിക്കണമെന്നും മാത്രമാണ് വികാരാവേശത്തിനിടയില്‍ അവര്‍ക്ക് പറയാനായത്.

ഡി.എന്‍.എ ടെസ്റ്റിലൂടെ എഡ്ഗാര്‍ ലഥുലിപാണ് മടങ്ങിയെത്തിയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 1986 ല്‍ 21 വയസ്സുള്ളപ്പോഴാണ് ഒരു കുട്ടിയുടെ മാനസികപ്രായം മാത്രമുള്ള എഡ്ഗാറിനെ കിച്‌നറിലെ കാണാതായത്. മുമ്പ് ചികിത്സയിലായിരുന്നപ്പോള്‍ ലഥുലിപ് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

കാണാതായ സ്ഥലത്തുനിന്ന് 120 കിലോമീറ്റര്‍ അകലെ മറ്റൊരു പേരില്‍ ജീവിക്കുകയായിരുന്ന എഡ്ഗാറിന് പിന്നീട് തന്റെ യഥാര്‍ഥ പേര് ഓര്‍മവരുകയായിരുന്നുവെന്ന് ഇയാളുമായി ബന്ധമുള്ള സാമൂഹിക പ്രവര്‍ത്തകന്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.