സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി ട്രൂഡോ ജൂനിയര്‍ ട്രൂഡോയെ കാണാന്‍ എത്തിയപ്പോള്‍, അഭയം നല്‍കിയ കാനഡയ്ക്ക് നന്ദി പറഞ്ഞ് അഭയാര്‍ഥികള്‍. ആഭ്യന്തര യുദ്ധം കനത്തപ്പോള്‍ സിറിയയില്‍നിന്ന് അഭയംതേടി കാനഡയില്‍ എത്തിയ മുഹമ്മദും ഭാര്യ അഫ്രാ ബിലാനും അഭയം നല്‍കിയ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയോടുള്ള നന്ദി സൂചകമായി അതേ പേരിടുകയായിരുന്നു.
ദമ്പതികള്‍ കാനഡയിലെത്തി കാല്‍ഗറിയില്‍ താമസമാക്കിയതിനു ശേഷം മേയിലാണ് ജൂനിയര്‍ ട്രൂഡോയുടെ ജനനം. രണ്ടു ട്രൂഡോമാരും കണ്ടുമുട്ടുന്ന ദിനമാണ് സ്വപ്‌നമെന്ന് അന്ന് മുഹമ്മദും അഫ്രായും അന്ന് പറഞ്ഞിരുന്നു. ഒടുവില്‍ തിരക്കുകള്‍ മാറ്റിവച്ച് പ്രധാനമന്ത്രി ജൂനിയര്‍ ട്രൂഡോയെ കാണാന്‍ കഴിഞ്ഞ ദിവസം എത്തി. കാല്‍ഗറി സ്റ്റാംപീഡിലെ 10 ദിവസം നീളുന്ന ഉത്സവത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു പ്രധാനമന്ത്രി.
രണ്ടുമാസം പ്രായമുള്ള ജസ്റ്റിന്‍ ട്രൂഡോ ആദം ബിലാന്‍ തന്റെ പേരുകാരനായ കനേഡിയന്‍ പ്രധാനമന്ത്രി കൈകളിലെടുത്ത് ഓമനിച്ചപ്പോള്‍ നല്ല ഉറക്കമായിരുന്നു. ഒന്നു ചിണുങ്ങിയ അവന്‍ ട്രൂഡോയുടെ കൈയില്‍ കിടന്ന് ഉറക്കം തുടര്‍ന്നു.തങ്ങളെ സ്വീകരിച്ച കാനഡയുടെ ഉദാരമനസ്സിന് നന്ദിപറയാന്‍ മുഹമ്മദ്അഫ്ര ദമ്പതികള്‍ക്ക് വാക്കുകളില്ലായിരുന്നു. പോയവര്‍ഷം 40,000 സിറിയക്കാരെയാണ് കാനഡ സ്വീകരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല