സ്വന്തം ലേഖകന്‍: കാനഡയിലെ സ്‌കൂളില്‍ വെടിവപ്പ്, അഞ്ചു പേര്‍ മരിച്ചു, മൂന്നു പേര്‍ക്ക് ഗുരുതര പരുക്ക്. കനേഡിയന്‍ പ്രവിശ്യയായ സാസ്?കാച്വനിലെ ലാലോചിലും ഹൈസ്?കൂളിലുമായാണ് വെടിവെപ്പുണ്ടായത്. സംഭവത്തില്‍ ഒരാളെ അറസ്?റ്റ് ചെയ്തു. ഇയാളില്‍നിന്ന് വെടിവെക്കാനുപയോഗിച്ചതെന്ന് കരുതുന്ന തോക്ക് പിടിച്ചെടുത്തതായും പൊലീസ്? പറഞ്ഞു.
വെടിവെപ്പിനുള്ള കാരണം വ്യക്തമായിട്ടില്ല. കൊല്ലപ്പെട്ടവരില്‍ പ്രവിശ്യാ മേയറുടെ മകളും ഉള്‍പ്പെടുന്നു. സ്?കൂളിലെ അധ്യാപികയായിരുന്നു ഇവര്‍. കൊലപാതകത്തിനു മുമ്പ് സംഭവത്തെക്കുറിച്ച് തോക്കുധാരി സാമൂഹിക മാധ്യമങ്ങളില്‍ പോസ്?റ്റ്‌ചെയ്തിരുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. സ്?കൂളില്‍ തോക്കുധാരികളെ കണ്ട് നിരവധി വിദ്യാര്‍ഥികള്‍ പുറത്തേക്കോടി.
സ്വിറ്റ്‌സര്‍ലന്‍ഡില്‍ ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കുകയായിരുന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്?റ്റിന്‍ ട്രൂഡോ സംഭവത്തെ അപലപിച്ചു. കാനഡയില്‍ വെടിവെപ്പ് പരമ്പര അപൂര്‍വമാണ്. 1992 ല്‍ മോണ്‍ട്രിയാല്‍ പോളിടെക്‌നിക് കോളജിലുണ്ടായ വെടിവെപ്പില്‍ 14 വിദ്യാര്‍ഥികളും 1989 ല്‍ കോണ്‍കോര്‍ഡിയ കോളജിലുണ്ടായ വെടിവെപ്പില്‍ നാലു വിദ്യാര്‍ഥികളും കൊല്ലപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല