1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 26, 2023

സ്വന്തം ലേഖകൻ: ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം വഷളായതിന് പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി അലി സാബ്രി. ഭീകരവാദികള്‍ക്ക് കാനഡ സുരക്ഷിത താവളമാണെന്ന് അദ്ദേഹം പറഞ്ഞു. യാതൊരു തെളിവുമില്ലാതെ അതിരുകടന്ന ആരോപണങ്ങളാണ് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഉന്നയിക്കുന്നതെന്നും എ.എന്‍.ഐ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ സാബ്രി അഭിപ്രായപ്പെട്ടു.

‘ട്രൂഡോ നടത്തിയ പരാമര്‍ശങ്ങളില്‍ അത്ഭുതമില്ല. അതിരുകടന്നതും സാധൂകരണം ഇല്ലാത്തതുമായ ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിക്കുന്നത്. വാസ്തവ വിരുദ്ധമായ സമാന ആരോപണം നേരത്തെ ശ്രീലങ്കയ്‌ക്കെതിരെയും കാനഡ ഉന്നയിച്ചിരുന്നു. ശ്രീലങ്കയില്‍ വംശഹത്യ നടന്നു എന്നായിരുന്നു ആരോപണം. എന്നാല്‍ അങ്ങനെയൊന്നും നടന്നിട്ടില്ലെന്ന് എല്ലാവര്‍ക്കും അറിയാം’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഖാലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ് തലവന്‍ ഹര്‍ദീപ് സിങ് നിജ്ജര്‍ കാനഡയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ആരോപണം സെപ്റ്റംബര്‍ 18-ന് ട്രൂഡോ ഉന്നയിച്ചതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായത്. എന്നാല്‍ ആരോപണം ഇന്ത്യ നിഷേധിച്ചിരുന്നു. അസംബന്ധം എന്നാണ് ട്രൂഡോയുടെ ആരോപണത്തെ ഇന്ത്യ വിശേഷിപ്പിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.