സ്വന്തം ലേഖകന്‍: കാനഡയില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മലയാളിയും. ജോബ്‌സന്‍ ഈശോയാണ് മാര്‍ക്കം തോണ്‍ഹില്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുക.
നിലവില്‍ ഭരണകക്ഷിയായ പ്രോഗ്രസീവ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാണ് ജോബ്‌സണ്‍. പ്രോഗ്രസീവ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനും മാര്‍ക്കം മലയാളി സമൂഹത്തിന് സുപരിചിതനുമായ ജോബ്‌സന്റെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതി അംഗീകരിച്ചു.
പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി മാരാമണ്‍ ആറങ്ങാട്ട് മടോലില്‍ കുടുംബാംഗമാണ് ജോബ്‌സന്‍. 1993 ലാണ് കുടുംബത്തോടൊപ്പം കാനഡയിലേക്കു കുടിയേറിയത്. കഴിഞ്ഞ ഇരുപതു വര്‍ഷങ്ങളായി രാഷ്ട്രീയ, സാംസ്‌കാരിക പ്രവര്‍ത്തകന്‍, വ്യവസായി എന്നീ നിലകളില്‍ മേഖലയില്‍ സുപരിചിതനാണ്.
ഒക്ടോബറില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടത്താനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല