സ്വന്തം ലേഖകന്‍: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ കുടുംബ സമേതം ഇന്ത്യയില്‍; ഒരാഴ്ചത്തെ സന്ദര്‍ശനത്തില്‍ സുപ്രധാന വ്യാപാരക്കരാറുകളില്‍ ഒപ്പുവക്കും. കുടുംബത്തോടൊപ്പം ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ട്രൂഡോയെ കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ശെഖാവത്ത് സ്വീകരിച്ചു. ഇന്ത്യയും കാനഡയും തമ്മിലുള്ള സഹകരണം ശക്തമാക്കുകയും മികച്ച തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും അടക്കമുള്ളവയാണ് സന്ദര്‍ശനംകൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഇന്ത്യയിലേക്ക് തിരിക്കുന്നതിനുമുമ്പ് ട്രൂഡോ ട്വീറ്റ് ചെയ്തിരുന്നു.
14 ലക്ഷത്തോളം ഇന്ത്യന്‍ വംശജരാണ് കാനഡയിലുള്ളത്. ഇന്ത്യയിലെ വ്യവസായ പ്രമുഖരുമായി ന്യൂഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തുന്ന ട്രൂഡോ താജ് മഹല്‍, അമൃത്സറിലെ സുവര്‍ണ ക്ഷേത്രം, ന്യൂഡല്‍ഹി ജുമാ മസ്ജിദ് തുടങ്ങിയവയും സന്ദര്‍ശിക്കും. വ്യാപാര ബന്ധം ശക്തമാക്കുന്നത് സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ സന്ദര്‍ശനത്തിനിടെ ഉണ്ടാവുമെന്നാണ് കരുതുന്നത്.
തുണിത്തരങ്ങള്‍, മരുന്നുകള്‍, രാസവസ്തുക്കള്‍, മുത്തുകള്‍, സൈക്കിള്‍, മോട്ടോര്‍ സൈക്കിള്‍ തുടങ്ങിയവ ഇന്ത്യയില്‍നിന്ന് കാനഡ ഇറക്കുമതി ചെയ്യുന്നുണ്ട്. പച്ചക്കറികള്‍, പേപ്പര്‍, ഇരുമ്പ്, ഉരുക്ക് തുടങ്ങിയവയാണ് അവര്‍ ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല