1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 30, 2024

സ്വന്തം ലേഖകൻ: ഇന്ത്യയിലെ ബജറ്റ് എയർലെെൻ ആയ സ്പൈസ് ജെറ്റ് ദുബായിൽ നിന്ന് ഇന്ത്യയിലേക്കുള്ള ചില സർവീസുകൾ റദ്ദാക്കി. അപ്രതീക്ഷിതമായാണ് ആണ് സർവീസുകൾ റദ്ദാക്കിയത്. സാമ്പത്തിക പ്രതിസന്ധിമൂലം ആണ് സർവീസുകൾ റദ്ദാക്കിയതെന്നാണ് റിപ്പോർട്ട്. എന്നാൽ പ്രവർത്തനപരമായ കാരണങ്ങൾ മൂലമാണ് നടപടിയെന്നാണ് സ്പൈസ് ജെറ്റ് നൽകുന്ന വിശദീകരണം.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സ്പെെസ് ജെറ്റ് കടന്നു പോകുന്നത്. ഇതു മൂലം എയർപോർട്ട് ഫീസിൽ കുടിശ്ശിക വരുത്തി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) നിരീക്ഷണം ശക്തമാക്കിയപ്പോൾ അത് കണ്ടെത്തി. ഇതിന്റെ സാഹചര്യത്തിലാണ് സർവീസുകൾ വെട്ടിച്ചുരിക്കിയെന്നാണ് സൂചന.

ദുബായിൽ നിന്നും മുംബെെയിലേക്കുള്ള സർവീസുകൾ ആണ് റദ്ദാക്കിയിരിക്കുന്നത്. പല യാത്രക്കാരും അവസാന നിമിഷമാണ് സർവീസ് റദ്ദാക്കിയതായി അറിയുന്നത്. സർവിസ് റദ്ദാക്കിയ വിമാനത്തിലെ യാത്രക്കാരെ മറ്റു സ്പൈസ് ജെറ്റ് ഫ്ലൈറ്റുകളിലും എയർലൈനുകളിലും യാത്ര ചെയ്യാൻ അനുവദിക്കുകയോ മുഴുവൻ റീഫണ്ട് നൽകുകയോ ചെയ്തിട്ടുണ്ടെന്ന് കമ്പനി വിശദീകരിച്ചു.

നേരത്തേയും ചില സർവിസുകൾ സ്പൈസ് ജെറ്റ് ഇത്തരത്തിൽ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയിട്ടുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കമ്പനിയിൽ ശമ്പള വിതരണം ഉൾപ്പെടെയുള്ള വിഷയങ്ങൾ രൂക്ഷമായി തുടരുകയാണെന്നാണ് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്.

അതിനിടെ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പല തരത്തിലുളള പ്രവർത്തനങ്ങളും ഇവരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. ചെറിയ മഴ കാരണം ദുബായിലേക്ക് വരുന്ന ചില വിമാന സർവീസുകൾ സർവീസുകൾ നിർത്തിയിരുന്നു. സാധാരണ മറ്റു വിമാനകമ്പനികൾ എല്ലാം സർവീസ് തുടങ്ങിയെങ്കിലും കൊച്ചിയിൽ നിന്നുള്ള വിമാന സർവീസുകൾ സാധാരണ നിലയിൽ ആയിട്ടില്ലെന്ന് പറഞ്ഞ് യാത്രക്കാർ രംഗത്തെത്തിയിരുന്നു. പിന്നീട് യാത്രക്കാരുടെ പ്രതിക്ഷേധം കാരണം വിമാനം വെെകി പുറപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.