
സ്വന്തം ലേഖകൻ: രാജ്യത്ത് പിൻവലിച്ച നോട്ടുകൾ ഈ മാസം 31 വരെ മാറ്റിയെടുക്കാം. സമയപരിധി അവസാനിക്കുന്നതിന് മുൻപ് നോട്ടുകൾ കൈവശമുള്ളവർ മാറ്റിയെടുക്കണമെന്നും അധികൃതർ നിർദേശിച്ചു. രാജ്യത്ത് പ്രവർത്തിക്കുന്ന ബാങ്കുകളിൽ നിന്ന് നോട്ടുകൾ മാറ്റിയെടുക്കാം.
ഡിസംബർ 31 ന് ശേഷം പിൻവലിച്ച നോട്ടുകളുടെ ഉപയോഗം നിയമവിരുദ്ധമായി കണക്കാക്കുമെന്ന് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍ (സി ബി ഒ) അറിയിച്ചു. 2020ന് മുൻപ് സിബിഒ പുറത്തിറക്കിയ ചില കറന്‍സികളുടെ ഉപയോഗമാണ് നിരോധിച്ചിരിക്കുന്നത്.
അസാധുവാക്കിയ നോട്ടുകള്‍
∙1995 നവംബറില്‍ പുറത്തിറക്കിയ 1 റിയാല്‍, 500 ബൈസ, 200 ബൈസ, 100 ബൈസ.
∙2000 നവംബറില്‍ ഇഷ്യൂ ചെയ്ത 50, 20, 10, 5 റിയാൽ.
∙2005ല്‍ പുറത്തിറക്കിയ 1 റിയാല്‍
∙2010ല്‍ പുറത്തിറക്കിയ 20 റിയാല്‍
∙2011, 2012 വര്‍ഷങ്ങളില്‍ നല്‍കിയ 50, 10, 5 റിയാൽ
∙2015ല്‍ പുറത്തിറക്കിയ 1 റിയാല്‍
∙2019ല്‍ നല്‍കിയ 50 റിയാല്‍
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല