1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 22, 2012

ആരോഗ്യത്തോടെ ജീവിക്കാന്‍ ആഹാരം അത്യന്താപേക്ഷിതമാണ്. പക്ഷെ ഇതേ ആഹാരമ തന്നെ ആരോഗ്യത്തിന് പ്രശ്നം ഉണ്ടാക്കിയാലോ? അത്തരത്തില്‍ ചില ഭക്ഷ്യ വസ്തുക്കള്‍ ബ്രിട്ടീഷ്‌ വിപണിയില്‍ സുലഭമാണ്. ഇവയൊക്കെ വിപണിയില്‍ എത്തിക്കുന്നത് ആകട്ടെ വമ്പന്‍ കമ്പനികളും. എന്തായാലും ഇക്കാര്യം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് വിദഗ്തര്‍ ജനങ്ങള്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കി കഴിഞ്ഞു. പതിമൂന്നു തരം കെമിക്കല്‍സ്‌ ആണ് വിപണിയില്‍ സുലഭമായി കിട്ടുന്ന ഫുഡ്‌ പാക്കറ്റുകളില്‍ അടങ്ങിയിരിക്കുന്നത്.

ചിപ്സ് മുതല്‍ ഇന്‍സ്റ്റന്റ് കോഫി വരെയുള്ള ആഹാര പദാര്‍ഥങ്ങളില്‍ കാന്‍സര്‍ ഉണ്ടാക്കുന്ന കെമിക്കല്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍. കുട്ടികള്‍ക്ക് വേണ്ടിയുള്ള ബിസ്കറ്റും ഈ കൂട്ടത്തിലുണ്ട് എന്നതും ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. കൂടുതല്‍ പാകം ചെയ്യുന്തോറും അക്രിലാമൈട് എന്ന രാസവസ്തു ഉണ്ടാകാന്‍ സാധ്യത കൂടുതല്‍ ആയത് കൊണ്ട് ബ്രെഡ്‌ തുടങ്ങിയവ ചെറുതായി മാത്രം ടോസ്റ്റ്‌ ചെയ്യേണ്ടതാണെന്ന് കുടുംബങ്ങളോട് വിദഗ്ധര്‍ പറഞ്ഞു.

ഫ്രയിംഗ്, റോസ്റ്റിങ്, ടോസ്റ്റിംഗ് തുടങ്ങിയവ വഴി ഉണ്ടാക്കുന്ന അക്രിലാമൈട് കൂടുതല്‍ അളവിലായാല്‍ കാന്‍സറിനു കാരണമാകും. അതിനാല്‍ ഫുഡ്‌ കമ്പനികള്‍ ഉല്‍പ്പന്നങ്ങളില്‍ ഇതിന്റെ അളവ് ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ പ്രോഡക്റ്റിന്റെ ഗുണവും രുചിയും കുറയാതെ ഇങ്ങണെ ചെയ്യാന്‍ സാധിക്കില്ലെന്നാണ് നെസ് കഫേയുടെ നെസ്ലേ തുടങ്ങിയ ചില കമ്പനികള്‍ പറയുന്നത്.

ഫുഡ്‌ സേഫ്റ്റി അതോറിറ്റി നടത്തിയ പരിശോധനയില്‍ 13 പ്രോഡക്റ്റുകളില്‍ പറഞ്ഞിരിക്കുന്ന അളവിനേക്കാള്‍ കൂടുതല്‍ രാസവസ്തു കണ്ടെത്തിയിട്ടുണ്ട്. കുട്ടികള്‍ക്ക് വേണ്ടിയുള്ള ഫുഡിലും ഇത് ഉണ്ട്. എന്നാല്‍ കുഞ്ഞുങ്ങള്‍ക്ക്‌ ഇത് കൊടുക്കുന്നത് നിര്‍ത്തേണ്ട കാര്യമില്ലെന്ന് എഫ്.എസ്.എ. പറഞ്ഞു. ഇതിന്റെ അളവ കുറക്കാന്‍ വേണ്ടി ഹെയിന്‍സ്, യുനൈറ്റഡ്‌ ബിസ്കറ്റ്സ്, തുടങ്ങിയ കമ്പനികള്‍ അവരുടെ ഉല്‍പ്പന്നത്തിന്റെ റെസിപീ ഈ വര്‍ഷം മുതല്‍ മാറ്റിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.