ലണ്ടന്‍: ക്യാന്‍സര്‍ കോശങ്ങെളെ ഇല്ലാതാക്കുന്ന ഒരു മരുന്നു വികസിപ്പിച്ചെടുത്തതായി ഗവേഷകര്‍ അറിയിച്ചു. മിക്ക ക്യാന്‍സറുകള്‍ക്കും ഈ മരുന്നു ഫലപ്രദമാണെന്നാണ് അവരുടെ വാദം. ക്യാന്‍സര്‍ അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ നില്‍ക്കുന്നവര്‍ക്ക് ഈ മരുന്ന് ഏറെ ആശ്വാസമായിരിക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്മരുന്ന്
വിപണിയിലെത്തണമെങ്കില്‍ ഇനിയും അഞ്ചു വര്‍ഷം കൂടി കാത്തിരിക്കേണ്ടി വരും. വളരെ കുറച്ചു മാത്രം പാര്‍ശ്വഫലങ്ങളുള്ള ഈ ഒരു ഗുളിക മാത്രം കഴിക്കുന്നതിലൂടെ ക്യാന്‍സര്‍ കോശങ്ങള്‍ക്ക് സ്വയം നശിക്കാനുള്ള
പ്രവണതയുണ്ടാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
കെ ജി 5 എന്ന്പേരിട്ടിരിക്കുന്ന ഈ മരുന്ന് വികസിപ്പിച്ചെടുത്തത് അമേരിക്കക്കാരായ ഒരു സംഘം ഗവേഷകരാണ് വികസിപ്പിച്ചെടുത്തത്. ക്യാന്‍സര്‍ കോശങ്ങളെ ഇല്ലാതാക്കു്ന്നതിനൊപ്പം അവയെ കെ ജി 5 വളരാനും അനുവദിക്കുന്നില്ലെന്ന്ഗവേഷത്തിന് നേതൃത്വം നല്കിയ കാലിഫോര്ണിയസര്വകലാശാലയിലെ സ്കൂള്‍ ഓഫ്
മെഡിസിനിലെ പ്രൊഫസര്‍ ഡേവിഡ് ചെറെഷ് പറയുന്നു.പാന്‍ക്രിയാറ്റിക്, മാറിടം, കിഡ്നി എന്നീ അവയവങ്ങളെ ബാധിക്കുന്ന ക്യാന്‍സറുകള്‍ക്ക് ഈ മരുന്ന് ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞു.
നിലവിലുള്ള ചികിത്സാരീതികളേക്കാള്‍ തികച്ചും വിഭിന്നമാണ് കെ ജി 5 മരുന്നിന്റെ പ്രവര്‍ത്തന രീതിയെന്ന് നേച്ചര്‍ മെഡിസിന്റെ ഓണ്‍ലൈന്‍ എഡിഷനില്‍ പറയുന്നു. ക്യാന്‍സര്‍ വളര്‍ത്തുന്ന പ്രോട്ടീനുകളെയാണ്
നിലവിലുള്ള മരുന്നുകള്‍ ഇല്ലാതാക്കുന്നതെങ്കില്‍ ക്യാന്‍സര്‍ സെല്ലുകളുടെ വര്‍ദ്ധനവിനെയും ട്യൂമറിന്റെ വളര്‍ച്ചയെയും കെ ജി 5 സ്വാധീനിക്കുന്നു. കൂടാതെ കെ ജി 5 പ്രോട്ടീനുകളുടെ ആകൃതിയെയും മാറ്റിമറിക്കുന്നുണ്ടെന്നാണ്
പരീക്ഷണങ്ങള്‍ തെളിയിക്കുന്നു. മുതിര്‍ന്ന സയന്‍സ് ഇന്‍ഫൊര്‍മേഷന്‍ മാനേജരായ ഡോ. ജൂലി ഷാര്‍പ്പ് ഈ
കണ്ടെത്തലിനെ പ്രശംസിച്ചു. എന്നാല്‍ രോഗികളില്‍ എത്തിയാല്‍ മാത്രമേ വിജയിക്കുകയുളളൂവെന്ന് അവര്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല