ബ്രിട്ടണിലെ കുടിയേറ്റക്കാര്‍ മുഴുവന്‍ സംശയത്തോടെ വീക്ഷിക്കപ്പെടുന്ന കാലമാണിത്. കുടിയേറ്റംമൂലമാണ് ബ്രിട്ടീഷുകാര്‍ക്ക് ജോലി കിട്ടാത്തതെന്നും സാമ്പത്തികമാന്ദ്യം ഇത്ര രൂക്ഷമായി തുടരുന്നതെന്നുമാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. കൂടാതെ ജനസംഖ്യ ഇത്രകണ്ട് വര്‍ദ്ധിച്ചതിന് പിന്നില്‍ കുടിയേറ്റക്കാരാണെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ഇതെല്ലാംകൂടി ആയതോടെ കുടിയേറ്റക്കാരുടെ നില ആകെ പരുങ്ങളില്‍ ആക നിലയിലാണുള്ളത്.
ഇത്തരം കുടിയേറ്റ വിരുദ്ധ വാര്‍ത്തകള്‍ക്കും സംഭവങ്ങള്‍ക്കുമിടയിലാണ് കുടിയേറ്റകാര്‍ ഒപ്പിക്കുന്ന ചില പ്രശ്നങ്ങളും പുറത്തുവരുന്നത്. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ബ്രിട്ടന്റെ പൊതുമനസ് കുടിയേറ്റക്കാര്‍ക്കെതിരെ തിരിയാറാണ് പതിവ്. കുടിയേറ്റക്കാര്‍ക്കെതിരെ ജനവികാരം ഉയര്‍ത്തുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഒരു അനധികൃത കുടിയേറ്റകാരന്‍ ബ്രിട്ടണിലെ ഒരു ക്യാന്‍സര്‍ രോഗിയെ ആക്രമിച്ച് കൊലപ്പെടുത്തിയ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കുടിയേറ്റ വിരുദ്ധ മനോഭാവമുള്ള ഒരു സ്ഥലത്താണ് അനധികൃത കുടിയേറ്റക്കാരന്‍ ഇങ്ങനെയൊരു ക്രൂരകൃത്യം ചെയ്തിരിക്കുന്നത്.
ആന്റണി വില്‍സണ്‍ എന്ന പെന്‍ഷനറാണ് ഇറാനിയന്‍ അനധികൃത കുടിയേറ്റക്കാരന്‍റെ ആക്രമണത്തെതുടര്‍ന്ന് കൊല്ലപ്പെട്ടത്. കഴിഞ്ഞ മൂന്നുമാസമായി ക്യന്‍സര്‍ രോഗത്തോട് മല്ലടിക്കുകയായിരുന്നു എഴുപത്തിയെട്ടുകാരനായ ആന്റണി വില്‍സണ്‍. അനധികൃത കുടിയേറ്റക്കാരന്റെ കൊണ്ടുവന്ന മൂന്ന് യുകെ അതിര്‍ത്തി കാവല്‍ക്കാരുടെ ശ്രദ്ധ തിരിഞ്ഞപ്പോഴാണ് അയാള്‍ ആന്റണിയെ ആക്രമിച്ചത്.
ആന്റണി വില്‍സണെ ആക്രമിച്ചയുടനെ ഇയാളെ അതിര്‍ത്തിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. നാടുകടത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നതായി അധികൃതര്‍ അറിയിച്ചു. ഇറാനിയന്‍ അനധികൃത കുടിയേറ്റക്കാരന്റെ ആക്രമണത്തെത്തുടര്‍ന്ന് ഒരു ബ്രിട്ടീഷ് പൗരന്‍ കൊല്ലപ്പെട്ടതോടെ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. പൊതുവേ കുടിയേറ്റ വിരുദ്ധ മനോഭാവമുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ കാര്യങ്ങളെ ഗൗരവമായി എടുക്കുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല തന്നെ. എന്തായാലും ബ്രിട്ടണിലെ മുഴുവന്‍ കുടിയേറ്റക്കാര്‍ക്കും നാണക്കേടായി മാറിയിരിക്കുകയാണ് ഈ ഇറാനിയന്‍ അനധികൃത കുടിയേറ്റകാരന്‍ എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല