1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 12, 2024

സ്വന്തം ലേഖകൻ: വികസിത രാജ്യങ്ങളിലെ കാന്‍സര്‍ അതിജീവന നിരക്കില്‍ യു കെ ഏറെ പിന്നിലാണെന്ന് റിപ്പോര്‍ട്ട്. ഏറ്റവും ഗുരുതരമയ കാന്‍സര്‍ ബാധിച്ചവരില്‍ 16 ശതമാനം പേര്‍ മാത്രമാണ് അഞ്ചു വര്‍ഷത്തിലേറെ കാലം ജീവിക്കുന്നതെന്ന്‌റിപ്പോര്‍ട്ടില്‍ പറയുന്നു. ലെസ്സ് സര്‍വൈവബിള്‍ കാന്‍സര്‍ ടാസ്‌ക്ഫോഴ്സ് നടത്തിയ പഠനത്തില്‍ കണ്ടത് കരള്‍, മസ്തിഷ്‌കം, ഈസൊഫാഗല്‍ പാന്‍ക്രിയാറ്റിക്, ആമാശയം കാന്‍സറുകളാണ് അതിജീവന നിരക്കി എറ്റവും പുറകിലെന്നും കണ്ടെത്തി.

ആമാശയ അര്‍ബുദത്തിന്റെ കാര്യത്തിലും കരള്‍ അര്‍ബുദത്തിന്റെ കാര്യത്തിലും 34 രാജ്യങ്ങളില്‍ 28-ാം സ്ഥാനമാണ് അതിജീവന നിരക്കില്‍ ബ്രിട്ടനുള്ളത്. മാന്‍ക്രിയാറ്റിക് കാന്‍സറിന്റെ കാര്യത്തില്‍26-ാം സ്ഥാനവും മസ്തിഷ്‌ക കാന്‍സറിന്റെ അതിജീവന നിരക്കില്‍ 25-ാം സ്ഥാനവും നേടിയ ബ്രിട്ടന്‍ കരള്‍ കാന്‍സറില്‍ 21-ാം സ്ഥാനത്തും ഈസോഫഗല്‍ കാന്‍സര്‍ അതിജീവനത്തില്‍ 16-ാം സ്ഥാനത്തും എത്തിയിട്ടുണ്ട്.

കൊറിയ, ബെല്‍ജിയം, അമേരിക്ക എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥനങ്ങളിലെത്തിയ കാന്‍സര്‍ അതിജീവനലിസ്റ്റില്‍, പൊതുവെ 27-ാം സ്ഥാനത്ത് എത്താന്‍ മാത്രമാണ് ബ്രിട്ടന് കഴിഞ്ഞത്. ഓരോ വര്‍ഷവും 90,000 പേരില്‍ കാന്‍സര്‍ സ്ഥിരീകരിക്കപ്പെടുമ്പോള്‍ അതില്‍ അഞ്ചില്‍ ഒരാള്‍ ബ്രിട്ടനിലാണ്. അതില്‍ തന്നെ ആറു തരം കാന്‍സറുകളാണ് കാന്‍സര്‍ മൂലമുള്ള മരണങ്ങളില്‍ പകുതി മരണങ്ങള്‍ക്കും കാരണമാകുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.

അതിജീവിക്കാന്‍ പ്രയാസമേറിയ കാന്‍സര്‍ ബാധിച്ചവര്‍, അതിജീവനത്തിന്റെ നിസ്സാര സാധ്യത പ്രയോജനപ്പെടുത്തി പോരാടുകയാണെന്നാണ് ലെസ് സര്‍വൈവബിള്‍ കാന്‍സേഴ്സ് ടാസ്‌ക്ഫോഴ്സ് ചെയര്‍മാന്‍ അന്ന ജുവല്‍ പറയുന്നത്. ഈ കാന്‍സറുകളിലെ അതിജീവന നിരക്കിനെ ലോകത്ത് മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്ന രാജ്യങ്ങളുടെ നിരക്കിനൊപ്പം എത്തിക്കാന്‍ കഴിഞ്ഞാല്‍ നിരവധി പേര്‍ക്ക് പുതുജീവന്‍ നല്‍കാന്‍ കഴിയും എന്നും അവര്‍ പറഞ്ഞു.

പാന്‍ക്രിയാറ്റിക് കാന്‍സര്‍ ബാധിച്ച പത്തില്‍ ഏഴു പേര്‍ക്കും ചികിത്സയൊന്നും ലഭിക്കുന്നില്ല എന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. മാത്രമല്ല, പ്രതിവര്‍ഷം ഇത് 10,000 പേരില്‍ സ്ഥിരീകരിക്കപ്പെടുന്നുണ്ടെങ്കിലും അവരില്‍ 10 ശതമാനം പേര്‍ മാത്രമാണ് ശസ്ത്രക്രിയക്ക് വിധേയരാകുന്നതെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.