സ്വന്തം ലേഖകന്‍: വോട്ടെണ്ണിയപ്പോള്‍ ആകെ കിട്ടിയത് 39 വോട്ട്, മാനന്തവാടിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തൂങ്ങി മരിച്ചു. മാനന്തവാടി മുനിസിപ്പാലിറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായിരുന്ന പിവി ജോണാണ് ആത്മഹത്യ ചെയ്തത്.
തിരഞ്ഞെടുപ്പില്‍ ദാരുണമായി പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ജോണ്‍ പാര്‍ട്ടി ഓഫീസില്‍ ആത്മഹത്യ ചെയ്തത് എന്നാണ് സൂചന. മാനന്തവാടി നഗരസഭയില്‍ പുത്തന്‍പുര വാര്‍ഡില്‍ നിന്നാണ് ജോണ്‍ ജനവിധി തേടിയത്. ഡിസിസി സെക്രട്ടറിയായിരുന്നു ജോണ്‍.
തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായിരുന്ന ജോണിന് കിട്ടിയത് വെറും 39 വോട്ടുകള്‍ മാത്രം. വിജയിച്ചതാകട്ടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ വിയു ജോയും. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ജോയിയ്ക്ക് 346 വോട്ടുകള്‍ ലഭിച്ചു.
വാര്‍ഡില്‍ ആകെ അഞ്ച് സ്ഥാനാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്. അതില്‍ നാലാം സ്ഥാനാം മാത്രമാണ് പിവി ജോണിന് ലഭിച്ചത്. മാനന്തവാടി ക്ലബ്ബ് കുന്ന് ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി ഓഫീസിലാണ് പിവി ജോണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല