സ്കൂളിലെ പാചക ക്ലാസില്‍ ഒരു വിരുതന് കേക്കില്‍ കഞ്ചാവ് ചേര്‍ത്തു. കേക്ക് കഴിച്ച ആറു കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളെ അന്വേഷണത്തിന്റെ ഭാഗമായി താല്‍ക്കാലികമായി സ്കൂളില്‍നിന്ന സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. കഞ്ചാവ് കഴിച്ച കുട്ടികളുടെ സ്ഥിതി സാധാരണനിലയിലാണന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ന്യൂകാസിലിലെ ആള്‍സെയിന്റ്സ് കോളേജിലാണ് സംഭവം. ടീച്ചര്‍ ശരിയായ ചേരുവകള്‍ ചേര്‍ത്ത് എങ്ങനെ പോഷകപ്രദമായ ആഹാരം ഉണ്ടാക്കാം എന്ന് പഠിപ്പിക്കുകയായിരുന്നു. ആ സമയത്താണ് 14 വയസ്സുകാരനായ വിദ്യാര്‍ത്ഥി ചോക്ലേറ്റ് കേക്കില്‍ കഞ്ചാവ് ചേര്‍ക്കുന്നത്. സ്കൂളിലേക്ക് കഞ്ചാവ് കടത്തിയതിന് വിദ്യാര്‍ത്ഥിയെ പോലീസ് ചോദ്യം ചെയ്തു. കഞ്ചാവ് കൊണ്ടുവന്ന വിദ്യാര്‍ത്ഥി ഉണ്ടാക്കിയ കേക്കിലാണ് കഞ്ചാവ് ചേര്‍ത്തത്. സംഭവത്തെക്കുറിച്ച് സുഹൃത്തുക്കളോട് പറഞ്ഞ വിദ്യാര്‍ത്ഥി തന്നെ അവര്‍ക്ക് കേക്ക് കഴിക്കാന്‍ നല്‍കുകയായിരുന്നു. എന്നാല്‍ സുഹൃത്ത് തമാശ പറയുകയാണന്ന് കരുതിയാണ് കേക്ക് കഴിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
സംഭവം തിരിച്ചറിഞ്ഞയുടന്‍ സ്കൂള്‍ അധികൃതര്‍ പോലീസിനേയും പാരാമെഡിക്കല്‍ ഫോഴ്സിനേയും വിവരമറിയിച്ചു. ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച ആറുപേരേയും കുഴപ്പമൊന്നുമില്ലന്ന് കണ്ട് വൈകുന്നേരത്തോടെ ഡിസ്ചാര്‍ജ്ജ് ചെയ്തു. സ്കൂളില്‍ കഞ്ചാവ് കൊണ്ടുവന്ന കുട്ടിയെ സ്കൂള്‍ അധികൃതര്‍ പുറത്താക്കിയിട്ടുണ്ട്. കേക്ക് കഴിച്ച നാല് പേരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. ആറാമത്തെ കുട്ടി കേക്ക് കഴിച്ചിട്ടില്ലന്ന് കണ്ടതിനെ തുടര്‍ന്ന് നടപടികളൊന്നുമെടുത്തില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല