ആര്‍മിയിലെ ജോലി മതിയാക്കി പ്രൈവറ്റ് കമ്പനിയിലെ ഉയര്‍ന്ന ശമ്പളം തേടിയാണ് എയര്‍ ക്രാഫ്റ്റ് എന്‍ജിനീയറായ ഷോണ്‍ തോമസ് വില്‍ഷെയറിലെ ട്രോബ്രിഡ്ജില്‍ നിന്നും സൗത്ത് വെയില്‍സിലെക്ക് താമസം മാറ്റിയത്.സ്വാഭാവികമായും ട്രോബ്രിട്ജിലെ വീട് വാടകയ്ക്ക് കൊടുക്കാന്‍ മാര്‍ക്കെറ്റിലിട്ടു.വീട്തേടി വന്ന മാന്യരെന്നു തോന്നിച്ച ചൈനീസ് ദമ്പതികള്‍ക്ക് സ്വഭവനം മാസം 850 പൌണ്ട് മാസവാടകയ്ക്ക് നല്‍കുമ്പോള്‍ ഇരുവര്‍ക്കും ലവലേശം സംശയം തോന്നിയില്ല.പോരാത്തതിന് ഇരുവരെക്കുറിച്ചും നല്ല രീതിയിലുള്ള റഫറന്‍സ് ലഭിക്കുകയും ചെയ്തിരുന്നു.നന്നായി വസ്ത്രം ധരിച്ച മേല്‍ത്തരം കാറില്‍ വന്നിറങ്ങിയ ഇരുവരെക്കുറിച്ചും സംശയിക്കത്തക്കതായി യാതൊന്നും തോന്നിയതുമില്ല.
എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം വീട് സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാണ് കാര്യങ്ങള്‍ കൈവിട്ടു പോകുന്നുവെന്ന സംശയം ഷോണിനുണ്ടായത്.അത്ര പരിചിതമല്ലാത്ത ഒരു ഗന്ധം അനുഭവപ്പെട്ടപ്പെടുകയും കാര്‍പ്പെറ്റില്‍ പച്ചിലകള്‍ കാണുകയും ചെയത്പ്പോള്‍ കാരണം എന്തെന്ന് വാടകക്കാരനോട് തിരക്കി.അത് ബെഡ്‌റൂമിലെ ചെടിയുടെ ഇലകള്‍ ആണെന്ന് പറഞ്ഞപ്പോള്‍ സംശയം തോന്നിയ ഷോണ്‍ പൂട്ടിയിട്ട മുറിയുടെ താക്കോല്‍ ആവശ്യപ്പെട്ടു.താക്കോല്‍ തപ്പിയിറങ്ങിയ വാടകക്കാരനെ പിന്നെ കണ്ടത് റോഡിലൂടെ ഓടി രക്ഷപെടുന്ന നിലയിലാണ്.വീടിലെ മുറികള്‍ ബലമായി തുറന്നപ്പോള്‍ കണ്ടത് ഒരു കഞ്ചാവ് ഫാക്റ്ററി തന്നെയാണ്.
മുറികള്‍ നിറയെ കഞ്ചാവ് ചെടികളും അവയ്ക്ക് പ്രകാശം പകരാന്‍ ഹൈ വോള്‍ട്ടിലുള്ള ലൈറ്റുകളും.കറന്‍റ് എടുത്തിരുന്നതാകട്ടെ മീറ്ററില്‍ നിന്നല്ലാതെ നേരിട്ടും.ഉടന്‍ പോലീസില്‍ വിവരമറിയിച്ച് കാത്തിരുന്ന ഷോണിനെ തേടി വാടകക്കാരന്റെ ഫോണ്‍ കോളെത്തി.എന്തെങ്കിലും പ്രശ്നമുണ്ടോ താങ്കള്‍ എന്തെങ്കിലും കണ്ടോ എന്നായിരുന്നു ചോദ്യം.ഒപ്പം വീട്ടിലെ ചെടികള്‍ എടുത്തുകൊണ്ട് പോയ്ക്കോളാമെന്നും വീട് പഴയ നിലയില്‍ പണിത് തരാമെന്ന വാഗ്ദാനവും വന്നും.സൂത്രത്തില്‍ പ്രതിയെ വിളിച്ചു വരുത്താനുള്ള ബുദ്ധി തോന്നാതെ ഷോണ്‍ ഫോണ്‍ കട്ട് ചെയ്തു.
പതിവുരീതിയില്‍ പോലീസ് അന്വേഷണം ഉണ്ടായെങ്കിലും പ്രതിയെ പിടിക്കാന്‍ കഴിഞ്ഞില്ല.ഇപ്പോള്‍ കറന്‍റ് കണക്ഷന്‍ തിരികെ കിട്ടാന്‍ 500 പൌണ്ട് ഷോണ്‍ മുടക്കണം.ഒപ്പം വീട് പഴയ നിലയിലാക്കാന്‍ 20,000 പൌണ്ടും ചിലവാക്കേണ്ടി വരും.കൂടാതെ 175,000 പൌണ്ട് വിലയുണ്ടായിരുന്ന വീടിന് മാര്‍ക്കെറ്റ് വില 130,000 ആയി കുറഞ്ഞു.വീട്ടിലെ മണ്ണും മറ്റും നീക്കുവാന്‍ വേണ്ടി എട്ടുതവണ സ്കിപ് വാടകയ്ക്ക് എടുക്കേണ്ടി വന്നു.അങ്ങിനെ വീട് വാടകയ്ക്ക് കൊടുത്തതിന്റെ പേരില്‍ മൊത്തത്തില്‍ പണി കിട്ടിയിരിക്കുകയാണ് ഷോണിനും കുടുംബത്തിനും.
മാര്‍ക്കെറ്റില്‍ 250,000 പൌണ്ട് വില വരുന്ന 498 കഞ്ചാവ് ചെടികളാണ് വീട്ടില്‍ നിന്നും കണ്ടെടുത്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല