നോക്കണെ ന്യൂകാസിലിലെ ജനങ്ങള്‍ രൂക്ഷമായ വൈദ്യുതിക്ഷാമം നേരിടുമ്പോള്‍ പ്രക്ഷേപണം ചെയ്യപ്പെടുന്ന വൈദ്യുതിയുടെ നല്ലൊരു ശതമാനം കഞ്ചാവ് കൃഷിക്കാരുടെ പോക്കറ്റിലേക്കാണത്രെ പോകുന്നത്. കഞ്ചാവിനെ കൃഷി ചെയ്യുമ്പോള്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. അതിന് കൃത്യമായ ചൂട് നിലനിര്‍ത്തിയാല്‍ മാത്രമെ ഇത് വളരെ സമൃദ്ധമായും ഊര്‍ജ്വസ്വലമായും പൂക്കുകയുള്ളു. പക്ഷെ, ബ്രിട്ടനിലെ കാലാവസ്ഥയാണെങ്കില്‍ ഇതിനൊട്ടുമനുയോജ്യമല്ല താനും. അതിനാല്‍ ഭൗമാന്തര്‍ഭാഗത്തുകൂടിയുള്ള ഇലക്ട്രിക് ലൈനുകളെ തുരന്നെടുത്ത്, വൈദ്യുതി മോഷ്ടിക്കുകയാണത്രെ വിദഗ്ദരായ ഇവര്‍ ചെയ്യുന്നത്. എന്നിട്ട്, കൃഷിയിടത്തില്‍ കഞ്ചാവുചെടികള്‍ക്ക് ചൂട് കിട്ടാന്‍ തരത്തില്‍ കൂടിയ വാട്ടിലുള്ള ബള്‍ബുകള്‍ സ്ഥാപിച്ചിരിക്കുന്നു.
എന്നാല്‍ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥര്‍ക്കൊന്നും ഇത്രയും നാളായിട്ടും ഈ കൃത്രിമം കണ്ടെത്താനായില്ല എന്നു പറയുമ്പോള്‍ ഒന്നാലോചിച്ചു നോക്കൂ എത്രമാത്രം കാര്യക്ഷമമാണ് പൊതുജനസേവനരംഗമെന്ന്!! എന്നാല്‍ പോലീസുകാരുടെ ത്യാഗമനോഭാവത്തോടെയുള്ള പ്രവര്‍ത്തനവും അവരുടെ ബുദ്ധിശക്തിയുമാണ് ഇങ്ങനെയൊരു കള്ളക്കളി പൊതുജനസമക്ഷം എത്തിക്കാന്‍ കഴിഞ്ഞതെന്നായിരുന്നു മുന്‍ ഡിറ്റക്ടീവ് ഓഫീസറായ ഫില്‍ ബട്ട്‌ലര്‍ കഴിഞ്ഞദിവസം പറഞ്ഞത്. അദ്ദേഹമിപ്പോള്‍ ന്യൂകാസില്‍ യൂണിവേഴ്‌സിറ്റിയുടെ സൈബര്‍െ്രെകം ആന്‍ഡ് കമ്പ്യൂട്ടര്‍ സെക്യൂരിറ്റിയുടെ (ഇഇഇട) കോഡിറക്ടറായി പ്രവര്‍ത്തിച്ചുവരികയാണ്. ബട്ട്‌ലര്‍ ചുമതലയേറ്റെടുത്ത്, കഴിഞ്ഞതിനുശേഷം എങ്ങനെ കള്ളന്മാരെ ഭൂമുഖത്തുനിന്നും ഉന്മൂലനം ചെയ്യാം എന്നതിനെക്കുറിച്ച് ചിന്തിക്കുകയായിരുന്നു! അതിനുവേണ്ടിയുള്ള പുതിയൊരു സാങ്കേതികവിദ്യ കണ്ടുപിടിക്കുന്നതിനുള്ള ഗവേഷണത്തിലാണിപ്പോള്‍, മിസ്റ്റര്‍ ബട്ട്‌ലര്‍.
സൈബര്‍ രംഗത്തെ മാത്രമല്ല, എല്ലാ മേഖലകളില്‍നിന്നും. അതിന്റെ ആദ്യഘട്ടമായാണ് കഞ്ചാവുകൃഷിക്കാരുടെ കള്ളി പൊളിച്ചത്. ന്യൂ കാസിലിലും സമീപ പ്രദേശങ്ങളിലുമുള്ളവര്‍ കഞ്ചാവിന്റെ മണം അറിയാത്തവരായിരുന്നുവത്രെ!! അതിനാല്‍ തന്നെ കൃഷിക്കാര്‍ ഇത് ഒരിനം മരുന്നുചെടിയാണെന്ന് പറഞ്ഞ് ഇവരെ പറ്റിക്കുകയായിരുന്നു. പക്ഷെ, ഇത്രയധികം വൈദ്യുതി ഇവര്‍ പാഴാക്കുന്നതിനെക്കുറിച്ച് ഇവരാരും ബോധവാന്മാരായില്ല. മാത്രമല്ല, സമീപത്തെ ജലസ്രോതസ്സുകളെ ചൂഷണം ചെയ്ത് ഇഷ്ടം പോലെ വെള്ളവും കൃഷിക്കാര്‍ അടിച്ചുമാറ്റിയിരുന്നു. ചിലയാളുകള്‍ വീടുകളില്‍ തന്നെ ചട്ടികളില്‍ പോലും കഞ്ചാവ് കൃഷിചെയ്യുന്നുണ്ട്താനും. പക്ഷെ, പണനഷ്ടത്തെക്കുറിച്ചുള്ള ആധിയല്ല തനിക്കുള്ളതെന്നും ജനങ്ങളുടെ ജീവഹാനിക്കുതന്നെ ഇടവരുത്തിയേക്കാവുന്ന ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ രണ്ടുദിവസമായി ന്യൂകാസിലില്‍ സംഘടിപ്പിച്ച ഒരു ബോധവല്‍ക്കരണ ക്ലാസില്‍ പങ്കെടുക്കുകയായിരുന്നു മിസ്റ്റര്‍ ബട്ട്‌ലര്‍. ക്ലാസിനോടനുബന്ധിച്ച്, നെതര്‍ലന്റ്‌സില്‍നിന്നും വിദഗ്ദരെ കൊണ്ടുവന്ന്, കഞ്ചാവ് സമീപത്തെവിടെയെങ്കിലും ഉണ്ടെങ്കില്‍ മണത്തറിയേണ്ടതെങ്ങനെയെന്നതിനെക്കുറിച്ച്, പ്രത്യേക പരിശീലനവും നല്‍കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല