സ്വന്തം ലേഖകന്‍: കാന്‍ ചലച്ചിത്ര മേളയ്ക്ക് കൊട്ടിക്കലാശം, പരമോന്നത പുരസ്‌കാരമായ പാം ഡി ഓര്‍ സ്വീഡിഷ് ചിത്രമായ ദി സ്‌ക്വയര്‍ സ്വന്തമാക്കി. റൂബന്‍ ഓസ്റ്റ്‌ലുണ്ടാണ് ചിത്രത്തിന്റെ സംവിധായകന്‍. 19 ചലച്ചിത്രങ്ങളാണ് പാം ഡി ഓര്‍ പുരസ്‌കാരത്തിന് വേണ്ടി മത്സരിച്ചത്. സ്പാനിഷ് സംവിധായകന്‍ പെഡ്രോ അല്‍മോഡോവര്‍ അധ്യക്ഷനായ സമിതിയാണ് പുരസ്‌കാരങ്ങള്‍ നിര്‍ണയിച്ചത്.
‘ദ ബെഗ്വീല്‍ഡ്’ എന്ന ചിത്രത്തിന്റെ സംവിധായിക സോഫിയ കപ്പോള ആണ് മികച്ച സംവിധായികയായി തെരഞ്ഞെടുക്കപ്പെട്ടത്. ‘യൂ വേര്‍ നെവര്‍ റിയലി ഇയര്‍’ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ജോക്കിന്‍ ഫോനിക്‌സ് മികച്ച നടനായും ‘ഇന്‍ ദ ഫേഡ്’ എന്ന ചിത്രത്തിലൂടെ ഡയാന ക്രൂഗര്‍ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. ലൈന്‍ റാംസെ (യു വെയര്‍ നെവര്‍ റിയലി ഹിയര്‍) മികച്ച തിരക്കഥക്കുള്ള പുരസ്‌കാരം നേടി.
ഒരു മ്യൂസിയം ക്യുറേറ്ററുടെ കഥ പറയുന്ന ദ് സ്‌ക്വയര്‍ വിമര്‍ശകരുടെ പ്രശംസ നേടിയില്ലെങ്കിലും സമകാലികം എന്ന് ജൂറി വിലയിരുത്തി. ബോംബ് സ്‌ഫോടനത്തില്‍ ഭര്‍ത്താവിനെയും കുട്ടിയെയും നഷ്ടപ്പെട്ട ജര്‍മന്‍ സ്ത്രീയുടെ ജീവിതാവസ്ഥ അവതരിപ്പിച്ചാണ് ഡയാന ക്രൂഗര്‍ മികച്ച നടിയായത്. എഴുപതാം വാര്‍ഷിക പുരസ്‌കാരം നിക്കോള്‍ കിഡ്മാന്‍ സ്വന്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല