സ്വന്തം ലേഖകന്‍: കാറില്‍ നിന്നിറങ്ങാന്‍ മൂന്നു പേരുടെ സഹായം, നടക്കുമ്പോള്‍ കരുതലുമായി ചുറ്റിലും അഞ്ചു പേര്‍, കാന്‍ ചലച്ചിത്ര മേളയില്‍ വാര്‍ത്ത സൃഷ്ടിച്ച് ഐശ്വര്യ റായിയുടെ ബ്രഹ്മാണ്ഡ ഗൗണ്‍. റെഡ് കാര്‍പ്പറ്റിലേക്ക് വന്നിറങ്ങിയപ്പോള്‍ ഐശ്വര്യയെ ഒരു നോക്ക് കാണാന്‍ ചിലര്‍ തിരക്ക്കൂട്ടിയപ്പോള്‍, മറ്റു ചിലര്‍ ഉറ്റുനോക്കിയത് ഐശ്വര്യ കാനില്‍ അവതരിപ്പിക്കുന്ന പുതിയ ഫാഷന്‍ എന്താണ് എന്നറിയാനായിരുന്നു.
ആരാധകരുടെ പ്രതീക്ഷ തെറ്റിക്കാതെ മൂന്ന് പേരുടെ സഹായത്തോടെയാണ് പടര്‍ന്ന് പന്തലിച്ച് കിടക്കുന്ന ഗൗണ്‍ ധരിച്ചിരുന്ന ഐശ്വര്യയെ വാഹനത്തില്‍ നിന്നും പുറത്തിറക്കിയത്. പുറത്തിറങ്ങിയതോടെ ധരിച്ചിരിക്കുന്ന ഗൗണ്‍ കൈകാര്യം ചെയ്യാന്‍ കഷ്ടപെടുന്ന ഐശ്വര്യ കാമറക്കണ്ണുകള്‍ക്ക് കൗതുകമായി. ആരാധകരെ അഭിസംബോധന ചെയ്ത ശേഷം ചുവന്ന പരവതാനിയിലേക്ക് നീങ്ങുമ്പോള്‍ അഞ്ച് പേരാണ് ഗൗണ്‍ കൈകാര്യം ചെയ്യാനായി പിന്നാലെ കൂടുന്നത്.
ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫിലിപ്പീനോ ഫാഷന്‍ ഡിസൈനര്‍ മൈക്കിള്‍ സിന്‍ക്കോയാണ് ഐശ്വര്യ റായുടെ വസ്ത്രം ഡിസൈന്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം താരത്തിന്റെ പര്‍പ്പിള്‍ നിറത്തിലുള്ള ലിപ്സ്റ്റിക്കായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായത്. ഐശ്വര്യയുടെ ഗൗണിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നതെങ്കിലും വീഡിയോ ഇറങ്ങിയതിന് ശേഷം പുത്തന്‍ ഫാഷന്‍ പരീക്ഷണത്തെക്കാള്‍ ഗൗണിനുള്ള അകമ്പടി വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ ചൂടന്‍ ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല