സ്വന്തം ലേഖകന്‍: ലോകപ്രശസ്ത ചലച്ചിത്രമേളയായ കാന്‍ ചലച്ചിത്രോത്സത്തിന് ഫ്രാന്‍സിലെ കാന്‍സ് പട്ടണത്തില്‍ തിരശീല വീണു. മികച്ച ചിത്രത്തിനുള്ള പാം ഡി യോര്‍ പുരസ്‌കാരം ജാക്വിസ് ഓഡിയാര്‍ഡ് സംവിധാനം ചെയ്ത ഫ്രഞ്ച് ചിത്രം ദീപന്‍ സ്വന്തമാക്കി.
ദി മെഷര്‍ ഓഫ് എ മാന്‍ എന്ന ചിത്രത്തിലെ അഭിനത്തിന് വിന്‍സന്റ് ലിന്‍ഡന്‍ മികച്ച നടനായും റൂണി മാരയും ഇമ്മാനുല്ല ബെര്‍കോട്ടും മികച്ച നടിമാരായും തെരഞ്ഞെടുക്കപ്പെട്ടും. കരോള്‍ എന്ന ചിത്രത്തിലെ പ്രകടന്മാണ് മാരയെ മികച്ച നടിയാക്കിയതെങ്കില്‍ മോണ്‍ റോയി എന്ന ചിത്രത്തിലെ അഭിനയം ബെര്‍കോട്ടിന് തുണയായി.
നീരജ് ഗൈവാന്‍ സംവിധാനം ചെയ്ത ഇന്ത്യന്‍ ചിത്രമായ മസാന്‍ അണ്‍ സെര്‍ട്ടന്‍ റിഗാര്‍ഡ് റിഗാര്‍ഡ് വിഭാഗത്തില്‍ പ്രത്യേക പരാമര്‍ശം നേടിക്കൊണ്ട് കാന്‍ വേദിയില്‍ ഇന്ത്യന്‍ സാന്നിധ്യം ഉറപ്പിച്ചു. 12 ദിവസം നീണ്ടുനിന്ന മേളയില്‍ മത്സര, മത്സരേതര വിഭാഗങ്ങളിലായി നാല്‍പ്പതോളം ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്.
പാം ഡിയോര്‍ പുരസ്‌കാരം സ്വന്തമാക്കിയ ജാക്വിസ് ഓഡിയാര്‍ഡിന്റെ ദീപന്‍ ശ്രീലങ്കയിലെ അഭ്യന്തരയുദ്ധത്തിന് ശേഷം നല്ലൊരു ജീവിതം സ്വപ്നം കണ്ട് ഫ്രാന്‍സിലേക്ക് പലായനം ചെയ്ത തമിഴരുടെ കഥയാണ് പറയുന്നത്.
ജോയല്‍ കോയന്‍, എത്തന്‍ കോയന്‍ എന്നിവരടങ്ങുന്ന കോയന്‍ ബ്രദേഴ്‌സാണ് ജൂറി അധ്യക്ഷത വഹിച്ചത്.
ദി അസാസിന്‍ എന്ന ചിത്രത്തിന് തായ്‌വാനിന്‍ല്‍ നിന്നുള്ള ഹു സിയോ സിയെന്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടി. മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള ഗ്രാന്‍ഡ് പ്രിക്‌സ് പുരസ്‌കാരം ലസ്ലോ നീംസ് സംവിധാനം ചെയ്ത ഹംഗേറിയന്‍ ചിത്രം സണ്‍ ഓഫ് സോള്‍ സ്വന്തമാക്കി. മികച്ച ആദ്യ ചിത്രത്തിനുള്ള കാമറ ഡി ഓര്‍ പുരസ്‌കാരം സീസര്‍ അഗസ്റ്റോ അക്കിവിഡോയുടെ കൊളംബിയന്‍ ചിത്രമായ ലാന്‍ഡ് ആന്‍ഡ് ഷേഡിനാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല