ഓരോ സംസ്കാരത്തില്‍ വളരുന്നവര്‍ക്കും അവരുടേതായ ചില ആചാരങ്ങളും വിശ്വാസങ്ങളും ഒക്കെയുണ്ട്. ഇതുപോലെ ഒനാണ് സിഖുക്കാര്‍ തലപ്പാവ് ധരിക്കുന്നതും എന്നാല്‍ ഇപ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡിലെ ഫോട്ടോക്കായി തലപ്പാവഴിക്കാന്‍ സിഖുകാരനെ നിര്‍ബന്ധിച്ചതിലൂടെ ഫ്രാന്‍സ് അദ്ദേഹത്തിന്റെ മതസ്വാതന്ത്ര്യം ഹനിച്ചതായി യു.എന്‍. മനുഷ്യാവകാശ സമിതി വിലയിരുത്തി.
യുനൈറ്റഡ് സിഖ് എന്ന സംഘടനയാണ് ഫ്രാന്‍സില്‍ സ്ഥിര താമസക്കാരനായ രഞ്ജിത് സിങ് എന്ന 76കാരനു വേണ്ടി 2008ല്‍ യു. എന്‍. മനുഷ്യാവകാശ സമിതിയെ സമീപിച്ചത്. തലപ്പാവഴിച്ച് ഫോട്ടോ എടുക്കാന്‍ വിസമ്മതിച്ചതു കാരണം 2005 മുതല്‍ രഞ്ജിത് സിങിന് താമസരേഖ നിഷേധിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പൊതുജനാരോഗ്യസുരക്ഷയടക്കമുള്ള ക്ഷേമ പദ്ധതികളുടെ ആനുകൂല്യം നഷ്ടമായിരുന്നു. തുടര്‍ന്നാണ് യുനൈറ്റഡ് സിഖ് പ്രശ്‌നത്തില്‍ ഇടപെട്ടത്.
തിരിച്ചറിയല്‍ കാര്‍ഡിലെ ഫോട്ടോക്കായി ഒരുതവണ തലപ്പാവഴിച്ചാല്‍ മതിയെങ്കിലും ആ കാര്‍ഡ് ഉപയോഗിക്കേണ്ടി വരുന്ന ഓരോ സന്ദര്‍ഭത്തിലും ഇതഴിക്കേണ്ടിവരുന്നതിനാല്‍ രഞ്ജിത് സിങിന്റെ മതസ്വാതന്ത്ര്യം ഹനിക്കപ്പെടുമെന്ന് സമിതി വിലയിരുത്തി. സിഖ് മതാചാരപ്രകാരമുള്ള തലപ്പാവണിഞ്ഞാലും മുഖം വ്യക്തമാണെന്നതിനാല്‍ അത് അഴിക്കണമെന്ന് നിര്‍ബന്ധിക്കുന്നതിന്റെ യുക്തി സമിതി മുമ്പാകെ ബോധിപ്പിക്കാന്‍ ഫ്രാന്‍സിനായില്ല. പൗരാവകാശങ്ങള്‍ക്കായുള്ള അന്താരാഷ്ട ഉടമ്പടിയുടെ 18-ാം അനുച്ഛേദത്തിന് വിരുദ്ധമാണ് ഫ്രാന്‍സിന്റെ നടപടിയെന്നും യു.എന്‍. മനുഷ്യാവകാശ സമിതി കുറ്റപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല