സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയില്‍ മലയാളിയെ ജോലി ചെയ്യുന്ന കടയില്‍ കയറി വെടിവെച്ചുകൊന്ന സംഭവത്തില്‍ കുറ്റക്കാരായ മൂന്ന് സൗദി യുവാക്കളെ വധശിക്ഷയ്ക്ക് വിധേയരാക്കി. തൃശ്ശൂര്‍ ചാവക്കാട് പാവറട്ടി സ്വദേശി തൊയക്കാട് അബ്ദുല്‍റഹ്മാന്‍ കുഞ്ഞുമുഹമ്മദ് (57) ആണ് 2009 സപ്തംബര്‍ ഏഴിന് മൂന്നംഗ സംഘം യന്ത്രതോക്കില്‍ നിന്നുതിര്‍ത്ത വെടിയേറ്റ് കൊല്ലപ്പെട്ടത്. മോഷണശ്രമം ചെറുക്കുന്നതിനിടെയാണ് അക്രമികള്‍ കുഞ്ഞുമുഹമ്മദിനെ വെടിവെച്ചത്. സംഭവസ്ഥലത്തുവെച്ചുതന്നെ കുഞ്ഞുമുഹമ്മദ് മരിച്ചു.കൃത്യമായ നീക്കങ്ങളിലൂടെ ഖതീഫ് പരിസരവാസികളായ മൂന്ന് യുവാക്കളാണ് ഘാതകരെന്ന് കണ്ടെത്തി സൗദി പോലീസ് പിടികൂടുകയായിരുന്നു.
സൗദിയിലെ കിഴക്കന്‍ പ്രവിശ്യയിലെ സൈഹാത്തില്‍ ആണ് കേസിന് ആധാരമായ സംഭവം നടന്നത്. 19-നും 28-നും ഇടയില്‍ പ്രായമുള്ളവരാണ് വധശിക്ഷയ്ക്ക് വിധേയരായവര്‍. ഇസ്‌ലാമിക ശരീഅത്ത് അനുശാസിക്കുന്ന വധശിക്ഷ ചൊവ്വാഴ്ച രാവിലെ കിഴക്കന്‍ പ്രവിശ്യയിലെ ഖത്തീഫ് എന്ന സ്ഥലത്തുവെച്ച് നടപ്പാക്കിയതായി സൗദി ആഭ്യന്തര വകുപ്പ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല