രാത്രിയില്‍ ഉറങ്ങാന്‍ കിടന്ന വീടിനുള്ളിലേക്ക് കാര്‍ ഇടിച്ചുകയറി. നോര്‍വിച്ച് റോഡിലെ ഡിസില്‍ പുലര്‍ച്ചെ ഒരു മണിക്ക് ശേഷമാണ് അപകടം നടന്നത്. വഴിയോട് ചേര്‍ന്നിരിക്കുന്ന രണ്ട് നില വീടിന്റെ താഴത്തെ നിലയിലുള്ള മുറിയിലേക്കാണ് കാര്‍ ഇടിച്ചു കയറിയത്. മുറിയിലുണ്ടായിരുന്ന ആള്‍ക്ക് മുഖത്തിനും മറ്റും പരുക്കേറ്റു. ഭിത്തിയില്‍നിന്നുള്ള കട്ടയും മറ്റും ദേഹത്ത് വീണാണ് ഇയാള്‍ക്ക് പരുക്കേറ്റത്. ഇയാളുടെ മുഖത്തിന്റെ എല്ലുകള്‍ക്ക് പൊട്ടലുണ്ടെന്ന് സംശയമുണ്ട്, എന്നാല്‍ ഇത് സ്ഥിരീകരിക്കാന്‍ സാധിച്ചില്ല.
നിയന്ത്രണം വിട്ടുവന്ന കാര്‍ ഇടിച്ചുകയറിയത് ഭിത്തിയിലെ ജനാലയുള്ള ഭാഗത്താണ്. കാറിന്റെ ബോണറ്റിന്റെ ഭാഗം മുറിക്കുള്ളിലേക്ക് കയറി നില്‍ക്കുന്ന വിദത്തിലായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും അപകടസ്ഥലത്ത് നിന്നും കാര്‍ നീക്കം ചെയ്തത് രാവിലെ മാത്രമാണ്. സ്ട്രക്ടചറല്‍ എന്‍ജിനിയേഴ്‌സ് എത്തി വീടിന്റെ നില അപകടാവസ്ഥയില്‍ അല്ലെന്ന് പറഞ്ഞശേഷം മാത്രമാണ് പൊലീസ് ഈ വീട്ടില്‍ താമസിക്കുന്നവര്‍ക്ക് അവിടെ തുടരാന്‍ അനുവാദം നല്‍കിയത്.
നോര്‍വിച്ച് റോഡിലുള്ള ഒകു ടി ജംഗ്ഷനില്‍ വളയ്ക്കുന്നതിനിടെയാണ് കാറിന് നിയന്ത്രണം വിട്ട് വീടിന്റെ ഉള്ളിലേക്ക് ഇടിച്ചു കയറിയത്. വാഹനം ഓടിച്ചിരുന്നയാള്‍ക്കും നിസാരമായ പരുക്കുകള്‍ പറ്റിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല