സ്വന്തം ലേഖകന്‍: അമേരിക്കയില്‍ വാഹനാപകടത്തെ തുടര്‍ന്ന് ഇന്ത്യന്‍ യുവതി കാറിനുള്ളില്‍ വെന്തു മരിച്ചു. ബ്രൂക്ക്‌ലിന്‍ക്യൂന്‍സ് എക്‌സ്പ്രസ് ഹൈവേയില്‍ നിയന്ത്രം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ചു തീപിടിച്ചതിനെ തുടര്‍ന്നാണ് യുവതി മരിച്ചത്. പഞ്ചാബ് സ്വദേശിയായ ഹര്‍ലിന്‍ ഗ്രെവാള്‍ (25) ആണ് മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് സെയ്ദ് ഹമീദ് (23) എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ കാറിലായിരുന്നു ഹര്‍ലിന്‍ യാത്ര ചെയ്തിരുന്നത്. തീപിടിച്ചതിനെ തുടര്‍ന്നു ഇയാള്‍ കാറില്‍ നിന്നും ഇറങ്ങി മറ്റൊരു കാറില്‍ ആശുപത്രിയിലേക്കു പോയിരുന്നു.
ഹര്‍ലിനയെ ഉപേക്ഷിച്ച് രക്ഷപ്പെട്ടതായി വ്യക്തമായതിനെ തുടര്‍ന്ന് പോലീസ് ഇയാള്‍ക്കെതിരെ നരഹത്യയ്ക്കു കേസെടുത്തു. വാഹനത്തിന്റെ അമിതവേഗം ആണ് അപകടത്തിനു കാരണമെന്നും പോലീസ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല